എ​സ്എ റോ​ഡി​ൽ ഗ​താ​ഗ​തനി​യ​ന്ത്ര​ണം
Tuesday, March 19, 2019 1:20 AM IST
കൊ​ച്ചി: മെ​ട്രോ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ റോ​ഡി​ൽ സൗ​ത്ത് ഓ​വ​ർ ബ്രി​ഡ്ജ് ഭാ​ഗ​ത്ത് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. എ​സ്എ റോ​ഡി​ൽ പ​ള്ളി​മു​ക്ക് മു​ത​ൽ മ​നോ​ര​മ ജം​ഗ്ഷ​ൻ വ​രെ രാ​ത്രി 10 മു​ത​ൽ ആ​റ് വ​രെ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഈ ​സ​മ​യ​ത്ത് എംജി റോ​ഡി​ൽനി​ന്നു ക​ട​വ​ന്ത്ര, വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ രാ​ജാ​ജി റോ​ഡ്, എ.​എ​ൽ. ജേ​ക്ക​ബ് റോഡ് മേ​ൽ​പാ​ലം (കെഎ​സ്ആ​ർ​ടി​സി) സ​ലിം രാ​ജ​ൻ റോ​ഡ്, ക​ട​വ​ന്ത്ര വ​ഴി വൈ​റ്റി​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​ക​ണം.
തേ​വ​ര ഭാ​ഗ​ത്തുനി​ന്നു ക​ട​വ​ന്ത്ര, വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ അ​റ്റ്‌ലാന്‍റിസ് ഗേ​റ്റ്, മ​നോ​ര​മ ജം​ഗ്ഷ​ൻ, വ​ഴി ക​ട​വ​ന്ത്ര, വൈ​റ്റി​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​ക​ണം. വൈ​റ്റി​ല​യി​ൽനി​ന്നു എം.​ജി റോ​ഡ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ട​വ​ന്ത്ര, മ​നോ​ര​മ ജം​ഗ്ഷ​ൻ, പ​ന​ന്പ​ള്ളി​ന​ഗ​ർ, അ​റ്റ്‌ലാന്‍റിസ് ഗേ​റ്റ്, സ​ലിം​രാ​ജ​ൻ റോ​ഡ്, രാ​ജാ​ജി റോ​ഡ് വ​ഴി എംജി റോ​ഡി​ൽ പ്ര​വേ​ശി​ക്ക​ണം.