വ​ധ​ഭീ​ഷ​ണി​യോ​ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ബി​ഷ​പ് ഹൗ​സ്
Tuesday, March 19, 2019 10:22 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ബി​ഷ​പ്പി​നെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന രീ​തി​യി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് രൂ​പ​താ​കേ​ന്ദ്രം.
ഏ​താ​നും നാ​ളു​ക​ൾ​ക്കു​മു​ന്പ് ഇ -​മെ​യി​ൽ സ​ന്ദേ​ശം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ഇ​ത്ത​രം പ​ല രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളു​മു​ണ്ടാ​കും. അ​തി​നെ മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നി​ല്ല. ഇ​നി​യും ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളു​ണ്ടാ​യേ​ക്കാം. ഇ​തി​നെ ഗൗ​ര​വ​ത്തോ​ടെ എ​ടു​ക്കു​ന്നി​ല്ലെ​ന്നും രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും വ്യ​ക്ത​മാ​ക്കി.­