കാ​ർ​ഷി​കോ​പാ​ധി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും
Tuesday, March 19, 2019 10:40 PM IST
റാ​ന്നി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കാ​ർ​ഷി​ക വി​ക​സ​ന​ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ഴ​വ​ങ്ങാ​ടി വൈ​എം​സി​എ ഹാ​ളി​ൽ കാ​ർ​ഷി​കോ​പാ​ധി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും ന​ട​ന്നു.
റാ​ന്നി ബ്ലോ​ക്ക് പ​രി​ധി​യി​ൽ വ​രു​ന്ന ജൈ​വ​ക​ർ​ഷ​ക​രും സ്ഥാ​പ​ന​ങ്ങ​ളും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ ജൈ​വ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ജൈ​വ​കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വി​ത്തു​ക​ൾ, ന​ടീ​ൽ വ​സ്തു​ക്ക​ൾ, ജൈ​വ​വ​ള​ങ്ങ​ൾ, ജീ​വാ​ണു വ​ള​ങ്ങ​ൾ, സ​സ്യ​സം​ര​ക്ഷ​ണ ഉ​പാ​ധി​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വു​മാ​ണ് ന​ട​ന്ന​ത്.ച​ട​ങ്ങി​ൽ കൃ​ഷി​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​സി കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ എം. ​പ്രീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ന്നി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ മ​ഞ്ജു​ള മു​ര​ളീ​കൃ​ഷ്ണ​ൻ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കി. പ​ര​ന്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക​ളെ സം​ബ​ന്ധി​ച്ച് എ​ഴു​മ​റ്റൂ​ർ കൃ​ഷി ഓ​ഫീ​സ​ർ ഡോ.​മാ​ത്യു ഏ​ബ്ര​ഹാം പ​രി​ശീ​ല​ന​പ​രി​പാ​ടി ന​യി​ച്ചു.
പ​ഴ​വ​ങ്ങാ​ടി കൃ​ഷി ഓ​ഫീ​സ​ർ അ​നി​ൽ ഏ​ബ്ര​ഹാം, കൃ​ഷി അ​സി​സ്റ്റ​ന്‍റ് അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ക​ർ​ഷ​ക​ർ പൂ​ർ​ണ​മാ​യി ജൈ​വി​ക​രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ചെ​ടു​ത്ത വി​വി​ധ ഇ​നം വി​ള​ക​ൾ, തേ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​യി​രു​ന്നു.