വീ​ണ്ടും ന​രേ​ന്ദ്ര​മോ​ദി​യെ​ങ്കി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത്യം: രാ​ജു ‌
Tuesday, March 19, 2019 10:40 PM IST
രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഒ​ന്നി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ ബി​ജെ​പി​ക്കാ​കി​ല്ല.
ന​രേ​ന്ദ്ര​മോ​ദി ഇ​നി ജ​യി​ച്ചു​വ​ന്നാ​ൽ രാ​ജ്യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പു ത​ന്നെ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് സാ​ക്ഷി മ​ഹാ​രാ​ജ് ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞ​ത്.
മാ​റു​മ​റ​യ്ക്കാ​ൻ​വേ​ണ്ടി ന​ട​ന്ന ന​വോ​ത്ഥാ​ന സ​മ​ര​ത്തെ പാ​ഠ​പു​സ്ത​ക​ത്തി​ൽ നി​ന്നു​ത​ന്നെ എ​ടു​ത്തു​മാ​റ്റി ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.രാ​ജ്യ​മെ​ന്പാ​ടും മ​തേ​ത​ര ക​ക്ഷി​ക​ൾ ഒ​ന്നി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക​യാ​ണ് വേ​ണ്ട​ത്.
കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന​തി​ന് യാ​തൊ​രു ഉ​റ​പ്പു​മി​ല്ല. മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ എ​ക്കാ​ല​വും വ്യ​ക്ത​മാ​യ പ​ങ്കു വ​ഹി​ച്ചി​ട്ടു​ള്ള പാ​ർ​ട്ടി​യാ​ണ് സി​പി​എം. അ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ചാ​യി​രി​ക്കും കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്ക​ണ​മോ​യെ​ന്ന തീ​രു​മാ​നം.
കേ​ര​ള​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി വ​ൻ നേ​ട്ട​മു​ണ്ടാ​ക്കും.
കേ​ര​ളം ക​ണ്ടി​ട്ടി​ല്ലാ​ത്ത അ​ത്ര വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ആ​യി​രം ദി​ന​ങ്ങ​ൾ കൊ​ണ്ട് സം​സ്ഥാ​ന​ത്തു​ണ്ടാ​യ​ത്. പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച ന​മ്മ​ൾ പ്ര​ള​യാ​ന​ന്ത​ര കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യം കൃ​ത്യ​മാ​യി സ​ർ​ക്കാ​ർ എ​ത്തി​ച്ചി​ട്ടു​ണ്ട്.
പ്ര​ള​യ​ത്തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​നു​ള്ള ശ്ര​മം വി​ല​പ്പോ​വി​ല്ല. അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ധി​ക​മ​ഴ കേ​ര​ള​ത്തി​ൽ ല​ഭി​ച്ചു​വെ​ന്ന ക​ണ​ക്കാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് ത​ന്നെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.
ശ​ബ​രി​മ​ല​യി​ൽ സു​പ്രീം​കോ​ട​തി​വി​ധി ന​ട​പ്പാ​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്ത​ത്. ഇ​തി​ൽ പ്ര​ത്യേ​ക​മാ​യ ഒ​രു താ​ത്പ​ര്യ​വും എ​ൽ​ഡി​എ​ഫി​നോ സ​ർ​ക്കാ​രി​നോ ഉ​ണ്ടാ​യി​ട്ടി​ല്ല.‌