മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​വ​ധി​യെ​ടു​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി
Tuesday, March 19, 2019 10:53 PM IST
കോ​യ​ന്പ​ത്തൂ​ർ: മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​വ​ധി​യെ​ടു​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ത്ത​ര​വി​ട്ടു.
സ​ർ​ക്കാ​ർ സ​ർ​വീ​സി​ലി​രി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ ജോ​ലി​ക്കു വ​രാ​തി​രു​ന്നാ​ൽ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ കൃ​ത്യ​മാ​യി ല​ഭി​ക്കി​ല്ല. അ​നു​മ​തി​യി​ല്ലാ​തെ ര​ണ്ടു​ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ലീ​വെ​ടു​ക്കു​ന്ന ഡോ​ക്ട​ർ​മാ​രോ​ട് ജോ​ലി​യി​ൽ ചേ​രാ​ൻ ആ​വ​ശ്യ​പ്പെ​ടും.
ഒ​രു​മാ​സ​ത്തി​നു​മു​ക​ളി​ൽ അ​വ​ധി​യെ​ടു​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ ലീ​വ് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ ശി​പാ​ർ​ശ​യി​ല്ലാ​തെ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റേ​റ്റി​നു അം​ഗീ​ക​രി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല. ര​ണ്ടു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ലീ​വെ​ടു​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ വി​ര​മി​ക്കു​ന്ന​തു​വ​രെ നി​ർ​ബ​ന്ധ​മാ​യും ജോ​ലി ചെ​യ്യ​ണം. പ​ഠ​ന​കാ​ല​ത്ത് ല​ഭി​ച്ച സ്കോ​ള​ർ​ഷി​പ്പ് തു​ക പ​ലി​ശ​സ​ഹി​തം തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.