വേനലിനെ വെല്ലും പ്രചാരണച്ചൂടിൽ മുന്നണി സ്ഥാനാർഥികൾ
Tuesday, March 19, 2019 10:56 PM IST
പാ​ല​ക്കാ​ട്: പാലക്കാട് ലോ​ക​സ​ഭാ മ​ണ്ഡ​ലം യുഡിഎ​ഫ് സ്ഥാ​നാ​ർ​ത്ഥി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നത്തുടക്കം പാ​ല​ക്കാ​ട് രൂപത ബി​ഷ​പ്പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​ന്‍റെ വ​സ​തി​യി​ൽ നി​ന്നാ​യി​രു​ന്നു.
ഷാ​ഫി പ​റ​ന്പി​ൽ എം.​എ​ൽ.​എ. ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ച​ത്. തു​ട​ർ​ന്ന് സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​താ ബി​ഷ​പ്പ് പീ​റ്റ​ർ ആ​ബി​ർ അ​ന്തോ​ണി സ്വാ​മി​യെയും സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് വി​ക്ടോ​റി​യ കോ​ള​ജി​ലാ​യി​രു​ന്നു വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ സ്വീ​ക​ര​ണം. നീ​ല ക​ള​ർ ബ​ലൂ​ണു​ക​ളും നീ​ല വ​ർ​ണ്ണ പ​താ​ക​ക​ളു​മാ​യി കെ ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ പു​തി​യൊ​രു സ്ഥാ​നാ​ർ​ത്ഥി​ത്വ​ത്തെ വ​ര​വേ​റ്റു. നി​ര​വ​ധി വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് പു​തി​യൊ​രു മാ​റ്റ​ത്തി​നാ​യി വി.​കെ. ശ്രീ​ക​ണ്ഠ​നെ വ​ര​വേ​റ്റ​ത്.
ക്ലാ​സ് റൂ​മു​ക​ളി​ൽ ചെ​ന്ന് ഓ​രോ വി​ദ്യാ​ർ​ത്ഥി​ക​ളോ​ടും വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ച്ച് മ​ട​ങ്ങി​യ​ശേ​ഷം ഇ​വി​ടു​ത്തെ കു​ടും​ബ​ശ്രീ കാ​ന്‍റീ​നി​ൽ നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ഞ്ഞാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. കെ.​എ​സ്.​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജ​യ​ഘോ​ഷ്, ഷെ​യ്ക്ക് മു​സ്ത​ഫ, മു​ൻ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ജാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ലോം​ഗ് ജ​ന്പി​ൽ നാ​ഷ​ണ​ൽ റെ​ക്കോ​ർ​ഡ് ഹോ​ൾ​ഡ​റാ​യ ശ്രീ​ശ​ങ്ക​റി​ന് ത​നി​ക്ക് ല​ഭി​ച്ച മാ​ല തി​രി​ച്ച​ണി​യി​ച്ച് വി ​കെ ശ്രീ​ക​ണ്ഠ​ൻ കൈയടിയും നേടി.

പാ​ല​ക്കാ​ട് :എൽഡിഎഫ് സ്ഥാ​നാ​ർ​ഥി എം ​ബി രാ​ജേ​ഷി​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത് ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലെ ത​ച്ച​നാ​ട്ടു​ക​ര​യി​ൽ നി​ന്നാ​ണ് ക​രി​ന്പു​ഴ കോ​ട്ട​പ്പു​റ​ത്തെ ശ്രീ​നാ​രാ​യ​ണ ബി ​എ​ഡ് കോ​ളേ​ജി​ലേ​ക്കാ​ണ് പി​ന്നീ​ട് പോ​യ​ത്.
അ​ധ്യാ​പ​ക​രോ​ടും വി​ദ്യാ​ർ​ത്ഥി​ക​ളോ​ടും വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ച് നേ​രെ ശ്രീ​കൃ​ഷ്ണ​പു​രം വി.​ടി.​ബി.​കോ​ളേ​ജി​ലേ​ക്ക്. അ​വി​ടെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വ​ലി​യൊ​രു സം​ഘം രാ​ജേ​ഷി​നെ സ്വീ​ക​രി​ക്കാ​ൻ കാ​ത്തു നി​ന്നി​രു​ന്നു. മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ വി​ദ്യാ​ർ​ത്ഥി​ക​ൾ ത​ങ്ങ​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ജ​ന​നേ​താ​വി​നെ സ്വീ​ക​രി​ച്ചു. അ​വി​ടെ നി​ന്നും ഗ​വ. എ​ഞ്ചി​നീ​യ​റി​ങ്ങ് കോ​ളേ​ജി​ലേ​ക്കാ​ണ് പി​ന്നീ​ട് പോ​യ​ത്. അ​വി​ടെ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വ​ലി​യൊ​രു സം​ഘം എം.​പി.​യെ കാ​ത്തു നി​ന്നി​രു​ന്നു. വോ​ട്ട​ഭ്യ​ർ​ത്ഥി​ക്കാ​ൻ വ​രു​ന്ന എം.​പി.​ക്ക് ത​ങ്ങ​ളു​ടെ ക്യാം​പ​സി​ന്‍റെ മു​ഴു​വ​ൻ സ്നേ​ഹാ​ദ​ര​ങ്ങ​ളും ന​ന്ദി​യും അ​റി​യി​ക്കാ​നാ​യി​രു​ന്നു അ​വ​ർ ഒ​ത്തു കൂ​ടി​യ​ത്. മ​ണ്ണ​ന്പ​റ്റ ടി.​ടി.​ഐ.​യി​ലും എ​ത്തി വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ച ശേ​ഷം സ്നേ​ഹാ​ല​യം ബ​ഡ്സ് സ്ക്കൂ​ളി​ലെ കു​ട്ടി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​നാ​ണ് പോ​യ​ത്. ആ​റ്റാ​ശ്ശേ​രി, കു​ലു​ക്കി​ലി​യാ​ട്, ക​രി​ന്പു​ഴ നെ​യ്ത്ത് ഗ്രാ​മം, പു​ഞ്ച​പ്പാ​ടം, പൂ​ക്കോ​ട്ടു​കാ​വ്, ക​ട​ന്പ​ഴി​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലു​മെ​ത്തി രാ​ജേ​ഷ് വോ​ട്ട​ർ​മാ​രെ ക​ണ്ടു. ഇന്ന് കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലാ​ണ് രാ​ജേ​ഷി​ന്‍റെ പ​ര്യ​ട​നം.