പനംകുറ്റിയിൽ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു
Tuesday, March 19, 2019 10:56 PM IST
വ​ട​ക്ക​ഞ്ചേ​രി: ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ പ​നം​ങ്കു​റ്റി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ച്ചു. ചെ​റു​നി​ലം ജോ​ണി, വ​രി​ക്ക​മാ​ക്ക​ൽ ബേ​ബി, എ​ട​യാ​ടി, കു​ന്നേ​ൽ തു​ട​ങ്ങി​യ തോ​ട്ട​ങ്ങ​ളി​ലു​മാ​ണ് കു​ട്ടി​യാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത്.
വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി​യ​വ​യാ​ണ് കൂ​ടു​ത​ലാ​യും ന​ശി​പ്പി​ച്ച​ത്. പ​നം​ങ്കു​റ്റി​യി​ൽ ആ​ന​ശ​ല്യം ത​ട​യാ​ൻ സോ​ളാ​ർ​വേ​ലി നി​ർ​മി​ക്കാ​മെ​ന്ന വ​നം​മ​ന്ത്രി​യു​ടെ ഉ​റ​പ്പു ഉ​ട​നേ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ഇ​തി​നാ​യി ഒ​പ്പു​ശേ​ഖ​രി​ച്ച് അ​ടു​ത്ത​ദി​വ​സം ഡി​എ​ഫ്ഒ​യ്ക്ക് ന​ല്കു​മെ​ന്ന് ചെ​റു​നി​ലം ജോ​ണി പ​റ​ഞ്ഞു.