മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെള്ളം പ​ന്പ് ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണം
Tuesday, March 19, 2019 10:57 PM IST
പാ​ല​ക്കാ​ട്: ജ​ല​സ്രോ​ത​സു​ക​ളി​ൽ​നി​ന്ന് കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കും തെ​ങ്ങി​ൻ​തോ​പ്പു​ക​ൾ ന​ന​യ്ക്കു​ന്ന​തി​നും മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ജ​ലം പ​ന്പ് ചെ​യ്യു​ന്ന​തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. നി​യ​ന്ത്രി​ക്കേ​ണ്ട പ​ന്പു​ട​മ​ക​ളു​ടെ ലി​സ്റ്റ് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. ഈ ​പ​ന്പു​ക​ളു​ടെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ താ​ത്കാ​ലി​ക​മാ​യി വി​ച്ഛേ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യും ജ​ല​ദൗ​ർ​ല​ഭ്യ​വും ഉ​ണ്ടാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ​ക​ൾ, മ​റ്റ് ജ​ല​സ്രോ​ത​സു​ക​ളി​ലെ ജ​ല​ല​ഭ്യ​ത ക്ര​മാ​തീ​ത​മാ​യി കു​റ​യു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.