തെ​ര​ഞ്ഞെ​ടു​പ്പ്: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് വാ​ഹ​നസൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും
Tuesday, March 19, 2019 10:57 PM IST
പാ​ല​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​വ​രു​ടെ വോ​ട്ട​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം വാ​ഹ​ന​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ​വ​ഴി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് വീ​ട്ടി​ൽ​നി​ന്ന് ബൂ​ത്തി​ലേ​യ്ക്കും തി​രി​ച്ചും വാ​ഹ​ന​സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.
ഇ​താ​ദ്യ​മാ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി വാ​ഹ​ന​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ശ്ര​വ​ണ, സം​സാ​ര വൈ​ക​ല്യം, ച​ല​ന​ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ, കാ​ഴ്ച വൈ​ക​ല്യം എ​ന്നി​ങ്ങ​നെ 40 ശ​ത​മാ​ന​മെ​ങ്കി​ലും അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​രെ​യാ​ണ് ഭി​ന്ന​ശേ​ഷി​വോ​ട്ട​ർ​മാ​രാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ 6400 ല​ധി​കം പേ​ർ പി​ഡ​ബ്ല്യു​ഡി (പേ​ഴ്സ​ണ്‍ വി​ത്ത് ഡി​സ​ബി​ലി​റ്റി) ഗ​ണ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കു​ന്പോ​ൾ ഏ​തു​ത​ര​ത്തി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​ണെ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഇ​ത്ത​വ​ണ ഉ​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രു​ടെ ഐ​ക്ക​ണ്‍ എം.​ബി. പ്ര​ണ​വാ​ണ്. പ്ര​ള​യ സ​മ​യ​ത്ത് കാ​ലു​ക​ൾ​കൊ​ണ്ട് ചി​ത്രം വ​ര​ച്ച് ശ്ര​ദ്ധേ​യ​നാ​യ ആ​ല​ത്തൂ​ർ സ്വ​ദേ​ശി​യും ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ത്ഥി​യു​മാ​യ പ്ര​ണ​വ് ക​ന്നി​വോ​ട്ടാ​വും വി​നി​യോ​ഗി​ക്കു​ക.

യോ​ഗം ഇന്ന്

പാലക്കാട് : പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഷൊ​ർ​ണ്ണൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഷൊ​ർ​ണ്ണൂ​ർ ന​ഗ​ര​സ​ഭാ ഹാ​ളി​ൽ ഇന്നു രാ​വി​ലെ 11ന് ​യോ​ഗം ചേ​രും. രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അറിയിച്ചു.