ക​ഞ്ചി​ക്കോ​ട് പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ വോ​ട്ട് നോ​ട്ട​യ്ക്ക്
Tuesday, March 19, 2019 10:57 PM IST
ക​ഞ്ചി​ക്കോ​ട്: ക​ഞ്ചി​ക്കോ​ട് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​സ​മി​തി പ്ര​വ​ർ​ത്ത​ക​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നോ​ട്ട​യ്ക്ക് വോ​ട്ടു​ന​ല്കാ​ൻ തീ​രു​മാ​നി​ച്ചു.
പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് പു​തു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ്രീ​കോ​ട്ട് മി​ൽ കോ​ള​നി​യി​ലെ ര​ണ്ട്, 17, 18 വാ​ർ​ഡു​ക​ളി​ലു​ള്ള റ​സി​ഡ​ൻ​ഷ്യ​ൽ കോ​ള​നി​ക​ളു​ടെ മ​ധ്യ​ത്തി​ലാ​യി വി​ഷ​പ്പു​ക ത​ള്ളി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്തതിനെതിരേയാണ് പ്രതിഷേധം.
സ​ർ​ക്കാ​രി​നും ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​പ്പം നി​ല്ക്കാ​ത്ത മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടേ​യും നി​ഷേ​ധ​നി​ല​പാ​ടി​ലാണ് പ്ര​തി​ഷേ​ധം.
പ​തി​നാ​യി​ര​ത്തോ​ളം ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് നി​ര​ന്ത​രം വി​ഷ​പ്പു​ക വ​മി​പ്പി​ക്കു​ന്ന ക​ന്പ​നി​ക​ളി​ൽ മി​ക്ക​തും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ്രാ​ദേ​ശി​ക പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​സ​ൻ​സ് പോ​ലു​മി​ല്ലാ​തെ​യാ​ണ്. ചി​ല​തി​നു പ​ഞ്ചാ​യ​ത്തി​ന്‍റെ സ്റ്റോ​പ്പ് മെ​മ്മോ നി​ല​നി​ല്ക്കു​ന്നു​ണ്ട്.
ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യും ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​ത​ത്തി​നു ത​ട​സം​നി​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രു​ന്പു​രു​ക്ക് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളോ​ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ങ്ങ​ൾ നോ​ട്ട​ക്ക് വോ​ട്ടു​ന​ല്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് നോ​ട്ട​ഭാ​ര​വാ​ഹി​ക​ളാ​യ എം.​രാ​ജേ​ഷ്. എം.​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.
വാ​യു​മ​ലി​നീ​ക​ര​ണം, ജ​ല, ശ​ബ്ദ​മ​ലി​നീ​ക​ര​ണം എ​ന്നി​വ നി​ർ​ബാ​ധം ന​ട​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ കാ​ൻ​സ​ർ, ആ​സ്ത്മ, വൃ​ക്ക​രോ​ഗ​ങ്ങ​ൾ, ബ്രോ​ങ്കൈ​റ്റി​സ്, മാ​ന​സി​ക വി​ഭ്രാ​ന്തി തു​ട​ങ്ങി പ​ല​രോ​ഗ​ങ്ങ​ളാ​ൽ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​ക്കം ന​ടി​ക്കു​ക​യാ​ണെ​ന്നും സ​മി​തി ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.