റി​ക്ക​വ​റി ന​ട​ത്തു​ന്ന​തി​നെ​തി​രെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യ​താ​യി ഗോ​ള്‍​ഡ് ആ​ന്‍റ്് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോസി‍‍യേഷൻ
Tuesday, March 19, 2019 11:06 PM IST
കൊ​ല്ലം: മോ​ഷ​ണ സ്വ​ര്‍​ണ​ത്തി​ന്‍റെ പേ​രി​ല്‍ നി​യ​മാ​നു​സൃ​ത ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ളി​ല്‍ നി​ന്നും അ​ന്യാ​യ​മാ​യി റി​ക്ക​വ​റി ന​ട​ത്തു​ന്ന​തി​നെ​തി​രെ​യും ക​ട​യു​ട​മ​യെ പ്ര​തി​യാ​ക്കി അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് നി​യ​ന്ത്രി​ച്ചും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യി.
ഇ​തു​സം​ബ​ന്ധി​ച്ച് ഓ​ള്‍ കേ​ര​ളാ ഗോ​ള്‍​ഡ് ആ​ന്‍റ്് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ​സ് അ​ബ്ദു​ല്‍ നാ​സ​ര്‍ ന​ല്‍​കി​യ റി​ട്ട് ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി വി​ധി. ചീ​ഫ് സെ​ക്ര​ട്ട​റി, പോ​ലി​സ് മേ​ധാ​വി, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​രാ​യി​രു​ന്നു എ​തി​ര്‍ ക​ക്ഷി​ക​ള്‍.
ദീ​ര്‍​ഘ​നാ​ളാ​യി കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്ക് വി​ധി പ​രി​ഹാ​ര​മാ​കു​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ​സ് അ​ബ്ദു​ല്‍ നാ​സ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി പ്ര​കാ​രം സ്വ​ര്‍​ണം, വെ​ള്ളി മു​ത​ലാ​യ മോ​ഷ​ണ ദ്ര​വ്യ​ങ്ങ​ള്‍ റി​ക്ക​വ​റി ചെ​യ്യു​മ്പോ​ള്‍ സ്ഥ​ല​ത്തു​ള്ള സാ​ക്ഷി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മ​ഹ​സ​ര്‍ ത​യാ​റാ​ക്കി അ​തി​ന്‍റെ പ​ക​ര്‍​പ്പ് ക​ട​യു​ട​മ​യ്ക്ക് ന​ല്‍​ക​ണ​മെ​ന്ന് വി​ധി​യി​ല്‍ പ​റ​യു​ന്നു.
റി​ക്ക​വ​റി സ​മ​യ​ത്ത് ആ​ഭ​ര​ണ​ങ്ങ​ളു​ടെ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി സാ​ക്ഷി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​ട​യു​ട​മ​ക്ക് കൈ​പ്പ​റ്റ് ര​സീ​ത് ന​ല്‍​ക​ണം. റി​ക്ക​വ​റി സ്വ​ര്‍​ണം അ​തേ അ​ള​വി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ണം. മോ​ഷ​ണ​മു​ത​ല്‍ വാ​ങ്ങു​ന്ന​വ​രെ​യും പ്ര​തി സ്ഥാ​ന​ത്ത് ചേ​ര്‍​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ള്ള​താ​യി അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ ബി ​പ്രേ​മാ​ന​ന്ദ്, ന​വാ​സ് പു​ത്ത​ന്‍​വീ​ട്, എ​സ് പ​ള​നി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.