എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ ക​ശു​വ​ണ്ടി ഫാ​ക്ട​റി സ​ന്ദ​ർ​ശ​നം ഇ​ന്നു​മു​ത​ൽ
Tuesday, March 19, 2019 11:06 PM IST
കൊ​ല്ലം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് ഡീ​സ​ന്‍റ്മു​ക്കി​ൽ നി​ന്ന് പ്ര​ച​ര​ണ പ​രി​പാ​ടി ആ​രം​ഭി​ക്കും. രാ​വി​ലെ എ​ട്ടി​ന് പു​തു​ച്ചി​റ സൗ​പ​ർ​ണി​ക, സൗ​പ​ർ​ണി​ക് പാ​ക്കിം​ഗ് സെ​ന്‍റ​ർ, ച​ന്ദ്രാ കാ​ഷ്യു, ദി​വ്യാ കാ​ഷ്യു, വ​ട്ട​ക്കാ​ട് ജം​ഗ്ഷ​ൻ ക​ന്പ​നി, മാ​ർ​ക്ക് ഡീ​സ​ന്‍റ് മു​ക്ക്, നൂ​ർ​ജ​ഹാ​ൻ ഫാ​ക്ട​റി, സൗ​പ​ർ​ണി​ക മു​ട്ട​യ്ക്കാ​വ്, ത​ഴു​ത്ത​ല ശാ​സ്താ ഫാ​ക്ട​റി, ആ​ലു​വി​ള കാ​ഷ്യൂ ഫാ​ക്ട​റി, ഉ​ളി​യ​നാ​ട് എം​എം​കെ ഫാ​ക്ട​റി എ​ന്നി​വി​ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ൽ കാ​ണാ​നെ​ത്തു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ന​വാ​സ് ഖാ​നും ക​ണ്‍​വീ​ന​ർ ഫി​ലി​പ്പ് കെ. ​തോ​മ​സും ട്രേ​ഡ് യൂ​ണി​യ​ൻ ക​ണ്‍​വീ​ന​ർ എ.​എ. അ​സീ​സും അ​റി​യി​ച്ചു.

പ്രേ​മ​ച​ന്ദ്ര​ൻ ഇ​ന്ന് നി​ല​മേ​ൽ

കൊ​ല്ലം: സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​മേ​ൽ മേ​ഖ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും.