വ​ർ​ണാഭ​മാ​യി പ​ന്മ​നപൂ​രം
Tuesday, March 19, 2019 11:06 PM IST
ച​വ​റ: പ​ന്മ​ന സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൂ​രം വ​ർ​ണശ​ബ​ള​മാ​യി ന​ട​ന്നു.
ഗോ​പു​ര​ത്ത​റ​മേ​ള​ത്തോ​ടെ​യാ​ണ് പൂ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. പൂ​രം കാ​ണാ​ൻ നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ​ന്മ​ന ക്ഷേ​ത്ര​ങ്ക​ണ​ത്തി​ൽ എ​ത്തി​യ​ത്. പ​ന്മ​ന ശ​ര​വ​ണ​ന്‍ പ​ന്മ​ന ത​മ്പു​രാ​ന്‍റെ തി​ട​മ്പേ​റ്റു.തൃ​ശൂ​രി​ല്‍ നി​ന്നു​മെ​ത്തി​യ 250 ൽ​പ്പ​രം ക​ലാ​കാ​ര​ന്‍​മാ​ര്‍ പൂ​ര​ത്തി​ന് ദൃ​ശ്യ​ഭം​ഗി​യേ​കി. പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി കെ​ട്ടു​കാ​ഴ്ച​യും ന​ട​ന്നു. പൂ​രോ​ഘാ​ഷ സ​മ്മേ​ള​ന ഉ​ദ്ഘാ​ട​നം എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എംഎ​ല്‍എ നി​ർ​വ​ഹി​ച്ചു. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.
ച​ല​ച്ചി​ത്ര​താ​രം അ​ലി​ഫ് മു​ഹ​മ്മ​ദ്, പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ലി​നി, കെ​എം​എം​എ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജ​യ​കൃ​ഷ്ണ​ൻ, പൂ​രാ​ഘോ​ഷ​ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കോ​ല​ത്ത് ഗോ​പ​കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ജെ. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര ദേ​ശീ​യ പാ​ത​വ​ഴി ശ​ങ്ക​ര​മം​ഗ​ലം കാ​മ​ന്‍​കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ​ത്തി ആ​റാ​ട്ട് ന​ട​ത്തി. അ​വി​ടു​ത്തെ വി​ശേ​ഷാ​ല്‍ പൂ​ജ​ക​ള്‍​ക്ക് ശേ​ഷം പ​ന്മ​ന​യി​ല​ത്തി​യ​തോ​ടെ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യി​റ​ങ്ങി.