പു​തു വോ​ട്ട​ർ​മാ​രെ തേ​ടി ക​ലാ​ല​യ​ങ്ങ​ളി​ലൂ​ടെ സ്വീ​പ്
Wednesday, March 20, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: വോ​ട്ട​ർ​മാ​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച് സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്സ് എ​ഡ്യുക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ല​ക്ട​റ​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ (സ്വീ​പ്) പ്രോ​ഗ്രാം. ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം സ്വീ​പ് ബോ​ധ​വ​ത്കര​ണം പു​തു വോ​ട്ട​ർ​മാ​രെ തേ​ടി ക​ലാ​ല​യ​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്നു.

വോ​ട്ടിം​ഗ് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ ക​ൽ​പ്പ​റ്റ എ​ൻ​എം​എ​സ്എം ഗ​വ. കോ​ള​ജി​ൽ ക​ഴി​ഞ്ഞ ദി​വ​സം നി​ർ​വ​ഹി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലും സ്വീ​പ് വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഒ​രു പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തു​ന്ന വോ​ട്ട​ർ​മാ​ർ അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ളും സു​താ​ര്യ​മാ​യ വോ​ട്ടിം​ഗ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഇ​ല​ക്‌ട്രോണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ, വി​വി​പാ​റ്റ് അ​ട​ക്ക​മു​ള്ള സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ച​യ​പ്പെ​ടു​ത്തും. വോ​ട്ട​ർ​മാ​രു​ടെ ഉ​ത്ക​ണ്ഠ​യും സം​ശ​യ​വും നി​വാ​ര​ണം ചെ​യ്തു വോ​ട്ടിം​ഗ് കൂ​ടു​ത​ൽ സൗ​ഹൃ​ദ​മാ​ക്കു​ക​യാ​ണ് സ്വീ​പ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

മാ​ന​ന്ത​വാ​ടി മേ​രി​മാ​താ കോ​ള​ജി​ലും ക​ൽ​പ്പ​റ്റ എം​ഇ​എ​സ് വി​മ​ൻ​സ് കോ​ള​ജി​ലും സ്വീ​പ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. ഇ​രു ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി മു​ന്നൂ​റ്റ​ന്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വോ​ട്ടിം​ഗ് മെ​ഷീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ മ​റു​പ​ടി ന​ൽ​കി.

വി​വി​ധ പ​രി​പാ​ടി​ക​ളി​ലാ​യി സ്വീ​പ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ എ​ൻ.​ഐ. ഷാ​ജു, ക​ള​ക്ട​റേ​റ്റ് സീ​നി​യ​ർ സു​പ്ര​ണ്ട് ഇ. ​സു​രേ​ഷ് ബാ​ബു, മാ​ന​ന്ത​വാ​ടി മേ​രി​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സാ​വി​യോ ജെ​യിം​സ്, ക​ൽ​പ്പ​റ്റ എം​ഇ​എ​സ് വി​മ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ശ്രീ​ജ രാ​ധാ​കൃ​ഷ്ണ​ൻ, സ്വീ​പ് മാ​സ്റ്റ​ർ ട്രെ​യ്ന​ർ​മാ​രാ​യ ബി​ന്ദു, ഉ​മ്മ​റ​ലി പാ​റ​ച്ചോ​ട​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ രാ​കേ​ഷ്, റേ​ഡി​യോ മാ​റ്റൊ​ലി ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ, മ​റ്റു തെ​ര​ഞ്ഞെ​ടു​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ 10.30ന് ​സു​ൽ​ത്താ​ൻ ബ​ത്തേ​രി മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജി​ലും 11ന് ​കോ ഓ​പ​റേ​റ്റീ​വ് കോ​ള​ജി​ലും സ്വീ​പ് തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി ന​ട​ക്കും.