നാ​ല് അ​പ​രി​ചി​ത​രെ ക​ണ്ടെ​ത്തി​യ സം​ഭ​വം: മ​ഞ്ചൂ​ർ വ​ന​മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, March 20, 2019 12:22 AM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ മ​ഞ്ചൂ​ർ മേ​റി​ലാ​ൻ​ഡ് ഗ്രാ​മ​ത്തി​ൽ നാ​ല് അ​പ​രി​ചി​ത​രെ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വ​ർ മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.
കോ​ത്ത​ഗി​രി എ​സ്ഐ സു​ധാ​ക​ര​ൻ, ത​മി​ഴ്നാ​ട് ദൗ​ത്യ​സേ​ന എ​സ്ഐ പ​ഴ​നി​സ്വാ​മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്തി​യി​ല്ല. അ​പ​രി​ചി​ത​രോ​ട് ഗ്രാ​മ​വാ​സി​ക​ൾ സം​സാ​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വ​ന​ത്തി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഈ ​മേ​ഖ​ല​യി​ൽ ത​മി​ഴ്നാ​ട് ദൗ​ത്യ​സേ​ന വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സും ജാ​ഗ്ര​ത​യി​ലാ​ണ്. മ​ഞ്ചൂ​ർ വ​ന​മേ​ഖ​ല​യി​ലെ അ​പ്പ​ർ​ഭ​വാ​നി, കോ​ര​കു​ന്ദ, മു​ള്ളി, കി​ണ്ണ​കോ​രൈ തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലീ​സ് നി​ര​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.