കോ​ഴി​ക്കോ​ട്ടും വ​ട​ക​ര​യി​ലും എൽഡിഎഫിന് വി​ജ​യം സു​നി​ശ്ചി​തം : എ​ള​മ​രം​ ക​രീം
Wednesday, March 20, 2019 12:26 AM IST
കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട്, വ​ട​ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​ല്‍​ഡി​എ​ഫി​ന് വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്ന് എ​ള​മ​രം ക​രീം എം​പി.
ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും 10 വ​ര്‍​ഷ​ം കേ​ന്ദ്ര​പ​ദ്ധ​തി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. എം​പി ഫ​ണ്ട് വി​ത​ര​ണ​ത്തി​ല്‍ മാ​ത്ര​മൊ​തു​ങ്ങി​യാ​ണ് കോ​ഴി​ക്കോ​ട് എം​പി എം.​കെ.​രാ​ഘ​വ​നും വ​ട​ക​ര എം​പി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കോ​ഴി​ക്കോ​ടും വ​ട​ക​ര​യും മാ​റ്റ​ത്തി​ന് കൊ​തി​ക്കു​ക​യാ​ണ്. നാ​ടി​ന് ആ​വ​ശ്യ​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ഭാ​വ​ന​യോ​ടെ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ല്‍ മി​ക​വ് കാ​ണി​ച്ച​വ​രാ​ണ് ഇ​പ്പോ​ഴ​ത്തെ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ . ഇ​രു​മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫ് വ​ന്‍​വി​ജ​യം നേ​ടും. പ്ര​ചാ​ര​ണ​ത്തി​ലും എ.​പ്ര​ദീ​പ്കു​മാ​റും പി.​ജ​യ​രാ​ജ​നും ഏ​റെ മു​ന്നേ​റി​ക്ക​ഴി​ഞ്ഞു. ര​ക്ത​സാ​ക്ഷി​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള വ​ട​ക​ര​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന ആ​ര്‍​എം​പി വ​ര്‍​ഗ​വ​ഞ്ച​ന​യു​ടെ പ​ര്യാ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ന്‍, ഡി​വൈ​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യാ​പ്ര​സി​ഡ​ന്‍റ് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രും വാർത്താസമ്മേളനത്തിൽ പ​ങ്കെ​ടു​ത്തു.