കെ. ​മു​ര​ളീ​ധ​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം: യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആഹ്ലാദത്തിൽ
Wednesday, March 20, 2019 12:28 AM IST
പേ​രാ​മ്പ്ര/വ​ട​ക​ര/ നാ​ദാ​പു​രം: അ​നി​ശ്ചി​ത​ത്ത്വ​ത്തി​നു വി​രാ​മ​മി​ട്ടു വ​ട​ക​ര​യി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ സ്ഥാ​നാ​ർ​ഥി​യാ​യ​തോ​ടെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആഹ്ലാദത്തിൽ.
മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി​ട്ടും വ​ട​ക​ര​യി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​ർ​ന്ന​പ്പോ​ൾ അ​ണി​ക​ളെ നി​രാ​ശ ബാ​ധി​ച്ചു തു​ട​ങ്ങി​യി​രു​ന്നു.
ച​ക്കി​ട്ട​പാ​റ​യി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ളാ​ദ പ്ര​ക​ട​നം ന​ട​ത്തി.
വ​ട​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ട​ക​ര ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. അ​ഞ്ച് വി​ള​ക്ക്‌ ജം​ഗ്‌​ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി പു​തി​യ സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു.
യു​ഡി​എ​ഫി​ന്‍റെ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് മു​ന്ന​ണി നേ​താ​ക്ക​ളാ​യ പു​റ​ന്തോ​ട​ത്ത് സു​കു​മാ​ര​ൻ, ടി. ​കേ​ളു, കോ​ട്ട​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ഒ.​കെ. കു​ഞ്ഞ​ബ്ദു​ള്ള, പ്ര​ദീ​പ് ചോ​മ്പാ​ല, സു​നി​ൽ മ​ട​പ്പ​ള്ളി,കാ​വി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​ഫ. കെ.​കെ. മ​ഹ​മൂ​ദ്, സി.​കെ. മൊ​യ്തു, കെ. ​പി. ക​രു​ണ​ൻ, ശ​ശി​ധ​ര​ൻ ക​രി​മ്പ​ന​പ്പാ​ലം, ക​ള​ത്തി​ൽ പീ​താം​ബ​ര​ൻ, എ​ൻ.​പി. അ​ബ്ദു​ൽ​ക​രീം, വി.​കെ. പ്രേ​മ​ൻ, പി.​ടി.​കെ. ന​ജ്മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
യു​ഡി​എ​ഫിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ദാ​പു​രം ടൗ​ണി​ല്‍ അ​ഭി​വാ​ദ്യ പ്ര​ക​ട​നം ന​ട​ത്തി. സി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, കെ.​എം. ര​ഘു​നാ​ഥ്, കെ.​പി. കൃ​ഷ്ണ​ന്‍, കെ.​ടി.​കെ. അ​ശോ​ക​ന്‍, കോ​ടി ക​ണ്ടി മൊ​യ്തു ,വി.​വി. മു​ഹ​മ്മ​ദ​ലി, എം.​പി. സൂ​പ്പി, അ​ബ്ബാ​സ് ക​ണേ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
പാ​റ​ക്ക​ട​വി​ല്‍ ന​ട​ന്ന പ്ര​ക​ട​നം മോ​ഹ​ന​ന്‍ പാ​റ​ക്ക​ട​വ്, ആ​ര്‍.​പി.​ഹ​സ്സ​ന്‍, ഫാ​യി​സ് ചെ​ക്യാ​ട്, സി.​കെ. സു​ബൈ​ര്‍, അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ല്‍ , സൂ​പ്പി ന​രി​ക്കാ​ട്ടേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
വ​ള​യ​ത്ത് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ല്‍ കെ. ​കൃ​ഷ്ണ​ന്‍, കെ. ​ച​ന്ദ്ര​ന്‍, പി.​കെ. ശ​ങ്ക​ര​ന്‍, ടി.​എം.​വി. ഹ​മീ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.