ആ​ട്ടി​ൻ കു​ട്ടി​ക​ളെ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്നു
Wednesday, March 20, 2019 12:28 AM IST
വ​ട​ക​ര: വി​ല്യാ​പ്പ​ള്ളി​ക്ക​ടു​ത്ത് പൊ​ന്മേ​രി പ​റ​ന്പി​ൽ അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ആ​ട്ടി​ൻ കു​ട്ടി​ക​ൾ ച​ത്തു. ക​ക്കു​ന്ന​ത്ത് താ​ഴ​ക്കു​നി ആ​ന​ന്ദ​ന്‍റെ വീ​ട്ടി​ലാ​ണ് വ​ന്യ​ജീ​വി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
ചൊ​വാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​ടും മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്.
ആ​ട്ടി​ൻ​കു​ട്ടി​ക​ൾ ക​ഴു​ത്തി​ൽ ക​ടി​യേ​റ്റ് ച​ത്തു. മ​രം കൊ​ണ്ട് നി​ർ​മി​ച്ച കൂ​ട് ത​ക​ർ​ത്താ​ണ് അ​ജ്ഞാ​ത ജീ​വി​യു​ടെ പ​രാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
ആ​ടി​നെ​യും കു​ട്ടി​ക​ളെ​യും കൂ​ട്ടി​ൽ നി​ന്നു ക​ടി​ച്ച് ദൂ​രേ​ക്ക് കൊ​ണ്ടു​പോ​യി. ശ​ബ്ദം കേ​ട്ടെ​ങ്കി​ലും ഭ​യം കാ​ര​ണം വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി​യി​ല്ല.
രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി​യ കു​റ്റ്യാ​ടി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ൽ​പ്പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് കാ​ട്ടു​പൂ​ച്ച​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു ക​രു​തു​ന്ന​താ​യി ഇ​വ​ർ പ​റ​ഞ്ഞു.