പൊ​തു വി​ദ്യാ​ല​യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണം: ന​സ്‌​റ​ത്ത് സ്‌​നേ​ഹ​സം​ഗ​മം
Wednesday, March 20, 2019 12:28 AM IST
താ​മ​ര​ശേ​രി: പൊ​തു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് ത​ല​യാ​ട്ട് സം​ഘ​ടി​പ്പി​ച്ച ക​ട്ടി​പ്പാ​റ ന​സ്റ​ത്ത് യു​പി സ്‌​കൂ​ള്‍ സ്‌​നേ​ഹ​സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ത​ല​യാ​ട് മാ​ളി​ത്തൊ​ടി​ക ബ​ഷീ​റി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ന്ന സ്‌​നേ​ഹ സം​ഗ​മം ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള തോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ആ​ര്‍​സി ട്രെയിന​ര്‍ ഷൈ​ജ ഷാ​ഹി​ര്‍ കോ​ളി​ക്ക​ല്‍ ക്ലാ​സെ​ടു​ത്തു. ഹെ​ഡ്മാ​സ്റ്റ​ര്‍ ടി.​ജി. ജോ​സ് സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ജി. ഷി​ബു, കെ.​യു. തോ​മ​സ്, സി.​പി. സാ​ജി​ദ്, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ള​ക​ന​ന്ദ, കെ.​ആ​ര്‍. ഫാ​ത്തി​മ ന​ജ, ഇ.​സി. ജി​സ്മി, ഹെ​ര്‍​ഷ​ല്‍ ഷി​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഫു​ട്‌​ബോ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച സ്‌​കൂ​ള്‍ ടീ​മി​നെ ആ​ദ​രി​ച്ചു.