ആ​ദി​വാ​സി​ക​ൾ​ക്ക് കു​ടി​വെ​ള്ളമെ​ത്തി​ച്ച് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ
Wednesday, March 20, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ടി​വെ​ള്ള​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന ചേ​രി​യം മ​ല​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് തു​ണ​യാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർവ​ണ്ടി​യി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ച്ച് നൽകി. പ്ര​ദേ​ശ​ത്തെ സ​ന്ന​ദ്ധ സേ​വ​ക​രാ​യ ബാ​ബു മാ​ന്പ​ള്ളി​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ കെ.​ആ​ർ.​ര​വി​യും നേതൃത്വം നൽകി.
ചേ​രി​യം മ​ല​യി​ലെ ക​ള്ളി​ക്ക​ൽ കോ​ള​നി​യി​ലെ ആ​റു കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഒ​രു മാ​സം മു​ന്പ് മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ഴ​ൽ കി​ണ​ർ കു​ഴി​ച്ചി​രു​ന്നു. ഇ​തി​ൽ സു​ല​ഭ​മാ​യി വെ​ള്ളവും ല​ഭി​ച്ചു. ഉ​ട​ൻ ത​ന്നെ മോ​ട്ടോ​ർ സ്ഥാ​പി​ച്ച് വെ​ള്ളം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ നാ​ടു തെ​ണ്ടു​ക​യാ​ണ്.
സ്ത്രീ​ക​ള​ട​ക്കം കൂ​ലി വേ​ല​ ക​ഴി​ഞ്ഞു വ​ന്ന് വെള്ളം തേ​ടി പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കാ​ൻ ക​ള​ക്ട​ർക്ക് പ​രാ​തി നൽകിയിട്ടും ഫ​ല​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ന്ന​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ സ്വ​ന്തം ചെ​ല​വി​ൽ കു​ടി​വെ​ള്ളം എ​ത്തി​ച്ച​ത്. അ​ധി​കൃ​ത​ർ ഇ​വ​ർ​ക്ക് വെ​ള്ള സൗ​ക​ര്യം ഒ​രു​ക്കും വ​രെ വെ​ള്ള​മെ​ത്തി​ക്കു​മെ​ന്ന് ബാ​ബു മാ​ന്പ​ള്ളി, കെ.​ആ​ർ.​ര​വി എ​ന്നി​വ​ർ പ​റ​ഞ്ഞു.