ക​ഞ്ചാ​വ് പി​ടി​കൂ​ടി
Wednesday, March 20, 2019 12:30 AM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് പ​രു​ത്തി​പ്പ​റ്റ​യി​ൽ നി​ന്നു ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പ​രു​ത്തി​പ്പ​റ്റ സ്വ​ദേ​ശി നീ​ലാ​ന്പ്ര റി​യാ​സി(35)​നെ​യാ​ണ് 250 ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് റി​യാ​സ് പി​ടി​യി​ലാ​യ​ത്.
ചോ​ക്കാ​ട്, കാ​ളി​കാ​വ് ഭാ​ഗ​ങ്ങ​ളി​ലു​ള്ള യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പന ന​ട​ത്തു​ന്ന ആ​ളാ​ണ് റി​യാ​സ് എ​ന്നു എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ളി​കാ​വ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റോ​ബി​ൻ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ജു​മോ​ൻ, ജ​യ​പ്ര​കാ​ശ്, ശ്രീ​കു​മാ​ർ, കെ.​എ​സ് അ​രു​ണ്‍​കു​മാ​ർ, സു​രേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.