ര​ശ്മി ച​ല​ച്ചി​ത്രോ​ത്സ​വം: സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തു​റ​ന്നു
Wednesday, March 20, 2019 12:30 AM IST
മ​ല​പ്പു​റം: കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ്, ഫി​ലിം സൊ​സൈ​റ്റി ഫെ​ഡ​റേ​ഷ​ൻ, മ​ല​പ്പു​റം ന​ഗ​ര​സ​ഭ, ജി​ല്ലാ​ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 29 മു​ത​ൽ 31 വ​രെ കോ​ട്ട​പ്പ​ടി മു​നി​സി​പ്പ​ൽ ബ​സ്‌സ്റ്റാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ര​ശ്മി ഫി​ലിം സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ഴു​പ​ത്തി​യേ​ഴാം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ആരംഭിച്ചു.
ക​ഥ​ക​ളി ന​ർ​ത്ത​കി ആ​തി​ര ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് മ​ണ​ന്പൂ​ർ രാ​ജ​ൻ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. കേ​ശ​വ​ൻ നാ​യ​ർ, വി.​എം. സു​രേ​ഷ് കു​മാ​ർ, ജി.​കെ. രാം ​മോ​ഹ​ൻ, ഹ​നീ​ഫ് രാ​ജാ​ജി, കെ,​ജി. സ​ത്യ​ഭാ​മ, എ​ൻ.​വി. മു​ഹ​മ്മ​ദ​ലി, കെ.​ഉ​ദ​യ​കു​മാ​ർ, നൗ​ഷാ​ദ് മാ​ന്പ്ര, അ​നൂ​പ് പ​റ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സെ​ക്ര​ട്ട​റി അ​നി​ൽ കെ. ​കു​റു​പ്പ​ൻ സ്വാ​ഗ​ത​വും ആ​ശ ക​ല്ലു​വ​ള​പ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.