തെ​ര​ഞ്ഞെ​ടു​പ്പ് : സ​ർ​വ​ക​ക്ഷി യോ​ഗം ന​ട​ത്തി
Wednesday, March 20, 2019 12:32 AM IST
മ​ഞ്ചേ​രി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം മ​ഞ്ചേ​രി​യി​ൽ ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണ ഘ​ട്ട​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ൾ രാ​ഷ്‌ട്രീയ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ അ​റി​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഏ​റ​നാ​ട് താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ പി. ​ശു​ഭ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. വി​വി​ധ ക​ക്ഷി​ക​ളെ​യും മു​ന്ന​ണി​ക​ളെ​യും പ്ര​തി​നി​ധാ​നം ചെ​യ്ത് മു​പ്പ​തി​ൽ​പ​രം പേ​ർ പ​ങ്കെ​ടു​ത്തു. വിവിപാ​റ്റ് സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ളേ​യും കു​റി​ച്ചും പ്ര​ചാ​ര​ണ​ഘ​ട്ട​ത്തി​ൽ ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ മി​ക​ച്ച സ​ഹ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ച്ചു​ള്ള വാ​ഹ​ന പ​ര്യ​ട​നം, ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്ത​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ക​ക്ഷി നേ​താ​ക്ക​ൾ​ക്കു പു​റ​മെ മ​ല​പ്പു​റം, മ​ഞ്ചേ​രി, ഏ​റ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.