ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ വോ​ട്ടി​ംഗ് മെ​ഷീ​ൻ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ക​ള​ക്ട​റെ​ത്തി
Wednesday, March 20, 2019 12:33 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ വോ​ട്ടി​ങ്ങ് മെ​ഷീ​ൻ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ നേ​രി​ട്ടെ​ത്തി. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളാ​യ പു​ഞ്ച​ക്കൊ​ല്ലി, നെ​ടു​ങ്ക​യം, മു​ണ്ട​ക്ക​ട​വ് കോ​ള​നി​ക​ളി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ നേ​രി​ട്ടെ​ത്തി വോ​ട്ട് ചെ​യ്യേ​ണ്ട ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത്.
വി​വിപാ​റ്റ് മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ ആ​ദി​വാ​സി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ് കു​മാ​റും ആ​ദി​വാ​സി​ക​ളു​മാ​യി സം​വ​ദി​ച്ചു. വി​വി​ധ കോ​ള​നി​ക​ളി​ൽ ക​ള​ക്ട​ർ​ക്കും സം​ഘ​ത്തി​നും ഉൗ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ച്ച​ത്. സം​ഘ​ത്തി​ൽ ക​ള​ക്ട​ർ, എ​സ്പി എ​ന്നി​വ​രെ കൂ​ടാ​തെ സ​ബ്ക​ള​ക്ട​ർ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ത​ഹ​സി​ൽ​ദാ​ർ, ഡി​എ​ഫ് ഒ, ​റ​വ​ന്യൂ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ബി​എ​സ്എ​ഫ്, ത​ണ്ട​ർ ബോ​ൾ​ട്ട് സേ​നാം​ഗ​ങ്ങ​ളു​ടെ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​യി​രു​ന്നു ക​ള​ക്ട​റു​ടെ സ​ന്ദ​ർ​ശ​നം.