തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം ചൂ​ടു​പി​ടി​ച്ചു: ക​ണ്‍​വ​ൻ​ഷ​നു​മാ​യി മു​ന്ന​ണി​ക​ൾ
Wednesday, March 20, 2019 1:27 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം ചൂ​ടു​പി​ടി​ച്ച​തോ​ടെ ക​ണ്‍​വ​ൻ​ഷ​നു​ക​ളു​മാ​യി​മു​ന്ന​ണി​ക​ൾ സ​ജീ​വ​മാ​യി.​യു​ഡി​എ​ഫ് നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ ന​ട​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വെ​ണ്‍​പ​ക​ൽ അ​വ​നീ​ന്ദ്ര​കു​മാ​ർ പ​റ​ഞ്ഞു.
സി​റ്റിം​ഗ് എം​പി കൂ​ടി​യാ​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ശ​ശി ത​രൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥ​മു​ള്ള ചു​മ​രെ​ഴു​ത്തു​ക​ളു​മാ​യി അ​ണി​ക​ൾ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. എ​ൽ​ഡി​എ​ഫ് മേ​ഖ​ലാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നു​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
എ​ൽ​ഡി​എ​ഫ് ഉ​ദി​യ​ൻ​കു​ള​ങ്ങ​ര മേ​ഖ​ലാ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നും ചെ​ങ്ക​വി​ള ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ​യും അ​മ​ര​വി​ള ക​ണ്‍​വ​ൻ​ഷ​ൻ 22 നും ​ന​ട​ക്കു​മെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.
പെ​രു​ന്പ​ഴു​തൂ​ർ മേ​ഖ​ലാ ക​ണ്‍​വ​ൻ​ഷ​ൻ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി പി.​കെ. രാ​ജ്മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന്ന​യ്ക്കാ​ട് ശ​ശി അ​ധ്യ​ക്ഷ​നാ​യി. അ​തി​യ​ന്നൂ​ർ മേ​ഖ​ല ക​ണ്‍​വ​ൻ​ഷ​ൻ പ്ര​ഫ. ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​മു​കി​ൻ​കോ​ട് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ൻ എം​എ​ൽ​എ ജ​മീ​ല പ്ര​കാ​ശം അ​ധ്യ​ക്ഷ​യാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ർ. ഹീ​ബ, വി. ​രാ​ജേ​ന്ദ്ര​ൻ, കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ർ, പ്രീ​ജ, ബി.​ടി. ബീ​ന, കെ. ​സോ​മ​ൻ, കെ.​പി. ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.