‘പൊ​ടി​തി​ന്ന് ’വി​ഴി​ഞ്ഞം നി​വാ​സി​ക​ൾ
Wednesday, March 20, 2019 1:28 AM IST
വി​ഴി​ഞ്ഞം: അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ പൊ​ടി​ശ​ല്യ​വും തെ​രു​വു​നാ​യ ശ​ല്യ​വും കൊ​ണ്ട്നാ​ട്ടു​കാ​ർ പൊ​റു​തി​മു​ട്ടു​ന്ന​താ​യി പ​രാ​തി.
തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന ക​രി​ങ്ക​ല്ലി​ൽ നി​ന്നു​ള്ള പൊ​ടി​യും, മ​ണ​ൽ​പ്പ​ര​പ്പി​ലൂ​ടെ നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ ഉ​യ​ർ​ന്നു പൊ​ങ്ങു​ന്ന പൊ​ടി​പ​ട​ല​വും പ​രി​സ​ര​മാ​കെ പ​ട​രു​ന്ന​താ​ണ് നാ​ട്ടു​കാ​ർ​ക്ക് വി​ന​യാ​യ​ത്.​ഇ​തു​മൂ​ലം ശ്വാ​സ​കോ​ശ, അ​ല​ർ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ പ​ല​രെ​യും അ​ല​ട്ടു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.​ഇ​തോ​ടൊ​പ്പ​മാ​ണ് തെ​രു​വു നാ​യ ശ​ല്യ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.
​പു​ലി​മു​ട്ട് നി​ർ​മാ​ണ​ത്തി​നാ​യി മേ​ഖ​ല​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന ഡ​ട്രോ പാ​ടു​ക​ളും പ​രി​സ​ര​ത്തെ കാ​ടു​ക​ളു​മാ​ണ് നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്രം. പേ​യി​ള​കി​യ നാ​യ്ക്ക​ളു​ടെ ആ​ക്ര​മണ​ത്തി​ൽ ക​ഴി​ഞ്ഞ മാ​സം ഇ​വി​ടെ ര​ണ്ട് പ​ശു​ക്ക​ൾ ച​ത്തി​രു​ന്നു.​
തു​റ​മു​ഖ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന നൂ​റ് ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ണാ​നോ അ​ന്വേ​ഷി​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.