ബി​ഹാ​ർ ഹി​ന്ദി സാ​ഹി​ത്യ സ​മ്മേ​ള​ൻ ശ​താ​ബ്ദി പു​ര​സ്കാ​രം ഡോ. ​ത​ങ്ക​മ​ണി അ​മ്മ​യ്ക്ക്
Wednesday, March 20, 2019 1:28 AM IST
തി​രു​വ​ന​ന്ത​പു​രം: ബി​ഹാ​ർ ഹി​ന്ദി സാ​ഹി​ത്യ സ​മ്മേ​ള​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ൽ​കു​ന്ന ശ​താ​ബ്ദി പു​ര​സ്കാ​ര​ത്തി​നു ഡോ. ​എ​സ്. ത​ങ്ക​മ​ണി അ​മ്മ അ​ർ​ഹ​യാ​യി. ഹി​ന്ദീ ഭാ​ഷ​യ്ക്കും സാ​ഹി​ത്യ​ത്തി​നും ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് ഈ ​പു​ര​സ്കാ​രം. 26ന് ​പാ​ട്ന​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗോ​വ ഗ​വ​ർ​ണ​ർ മൃ​ദു​ല സി​ൻ​ഹ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഹി​ന്ദി വി​ഭാ​ഗം മു​ൻ മേ​ധാ​വി​യും ഡീ​നും കേ​ര​ള ഹി​ന്ദി പ്ര​ചാ​ര സ​ഭ മു​ൻ അ​ധ്യ​ക്ഷ​യു​മാ​ണ് ഡോ. ​ത​ങ്ക​മ​ണി അ​മ്മ.