ര​ണ്ടാം​നി​ല​യി​ൽ നി​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, March 20, 2019 1:59 AM IST
വി​ഴി​ഞ്ഞം: കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ര​ണ്ടാം നി​ല​യി​ൽ നി​ന്ന് വീ​ണു​മ​രി​ച്ചു. വെ​ങ്ങാ​നൂ​ർ പൊ​ഴു​തി​ൽ​വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (73) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടു​കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം.​വി​ഴി​ഞ്ഞം ടൗ​ണി​ൽ ഒ​രു വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ താ​ഴെ​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ല്കി​യ​താ​യും അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യും വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ: വി​ജ​യ​കു​മാ​രി .മ​ക്ക​ൾ: കൃ​ഷ്ണ​വേ​ണി, കൃ​ഷ്ണ​പ്രി​യ. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ്കു​മാ​ർ,പ്ര​വീ​ൺ​കു​മാ​ർ.