വോ​ട്ട് ചെ​യ്യാ​ൻ ആ​ഹ്വാ​ന​വു​മാ​യി കു​ട്ടി​ക​ളു​ടെ ക​ത്ത്
Wednesday, March 20, 2019 10:11 PM IST
ഇ​ടു​ക്കി: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും ബോ​ധ​വ​ത്​ക​രി​ച്ച് വോ​ട്ട് ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഗ​വ​. വി​എ​ച്ച്എ​ച്ച്എ​സ് മൂ​ന്നാ​ർ, ലി​റ്റി​ൽ ഫ്ള​വ​ർ മൂ​ന്നാ​ർ, എ​ച്ച്എ​സ്എ​സ് ദേ​വി​കു​ളം എ​ന്നീ സ്കൂ​ളു​ക​ളി​ലെ 5, 6, 7 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ നാ​ളെ സ്കൂ​ളി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ൾ അ​വ​രു​ടെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട്​പോ​സ്റ്റ്കാ​ർ​ഡു​ക​ൾ എ​ഴു​തി അ​യ​ക്കും​. മൂ​ന്നാ​ർ, ദേ​വി​കു​ളം മേ​ഖ​ല​യി​ലു​ള്ള സ്കൂ​ൾ കു​ട്ടി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​കും. വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് ക​ത്തു​ക​ൾ അ​യ​ക്കു​ന്ന​ത്.
മൂ​ന്നാ​ർ ലി​റ്റി​ൽ​ഫ്ള​വ​ർ സ്കൂ​ൾ വൈ​കു​ന്നേ​രം 3.15നു ​ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ് സ​ന്ദ​ർ​ശി​ക്കും.