കോ​ഴ​ഞ്ചേ​രി​യി​ൽ മി​നി മാ​ര​ത്ത​ൺ ‌‌
Wednesday, March 20, 2019 10:32 PM IST
കോ​ഴ​ഞ്ചേ​രി: ലോ​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം ല​ക്ഷ്യ​മാ​ക്കി കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ഹെ​ൽ​ത്ത് കെ​യ​ർ ഏ​പ്രി​ൽ ആ​റി​ന് മി​നി മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ക്കു​ന്നു. ജി​ല്ല​യി​ലെ കാ​യി​ക സം​ഘ​ട​ന​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, സാം​സ്‌​കാ​രി​ക സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ മു​ത്തൂ​റ്റ് സ്പോ​ർ​ട്സ് മെ​ഡി​സി​ൻ വി​ഭാ​ഗ​മാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. പു​ല്ലാ​ട് വി​വേ​കാ​ന​ന്ദ സ്‌​കൂ​ളി​ൽ നി​ന്നും രാ​വി​ലെ 6.30 ന് ​ആ​രം​ഭി​ക്കു​ന്ന മാ​ര​ത്ത​ൺ ചെ​ട്ടി​മു​ക്ക് മാ​രാ​മ​ൺ വ​ഴികോ​ഴ​ഞ്ചേ​രി​യി​ൽ എ​ത്തും.18 വ​യ​സ് വ​രെ, 50 വ​യ​സ് വ​രെ അ​തി​ന് മു​ക​ളി​ൽ എ​ന്നി​ങ്ങ​നെമൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് മാ​ര​ത്തോ​ൺ ന​ട​ത്തു​ന്ന​തെ​ന്ന് കാ​യി​കാ​രോ​ഗ്യ വി​ഭാ​ഗം മേ​ധാ​വി ഡോ .​എ​ൻ.​മു​ര​ളീ കൃ​ഷ്ണ​ൻ, സി​ഇ​ഒ ജോ​ൺ പു​ന്നൂ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. മ​ര​ത്ത​ണി​നു ശേ​ഷം തു​ട​ർ പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. കാ​യി​ക രം​ഗ​ത്തെ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്. സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​ന്ഫോ​ൺ: 9544860558,7012223846. ‌