നിയസഭാ മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം
Wednesday, March 20, 2019 10:53 PM IST
കൊ​ല്ലം: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥ​മു​ള​ള നി​യ​മ​സ​ഭാ മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ ഇ​ന്ന് തു​ട​ങ്ങും.
ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ച​ട​യ​മം​ഗ​ല​ത്ത് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ ആ​ദ്യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ ഇ​ര​വി​പു​ര​ത്ത് എ​ൻ. പീ​താം​ബ​ര​കു​റു​പ്പും, ച​വ​റ​യി​ൽ കെ.​സി. രാ​ജ​നും നി​യ​മ​സ​ഭാ മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​ഷാ​ന​വാ​സ് ഖാ​നും, ക​ണ്‍​വീ​ന​ർ ഫി​ലി​പ്പ് കെ. ​തോ​മ​സും അ​റി​യി​ച്ചു.