കെ.എ​ൻ ബാ​ല​ഗോ​പാ​ലി​ന്‍റെ ഒ​ന്നാം ഘ​ട്ട സ്വീ​ക​ര​ണ പ​ര്യ​ട​ന​ത്തി​ന് ഇ​ന്ന് തുടക്കം
Wednesday, March 20, 2019 11:10 PM IST
കൊ​ല്ലം: പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി കെ ​എ​ൻ ബാ​ല​ഗോ​പാ​ലി​ന്‍റെ ഒ​ന്നാം ഘ​ട്ട സ്വീ​ക​ര​ണ പ​ര്യ​ട​ന​ത്തി​ന് ഇ​ന്ന് അ​ച്ച​ൻ​കോ​വി​ലി​ൽ തു​ട​ക്ക​മാ​കും.​ വൈ​കുന്നേരം നാലിന് ​അ​ച്ച​ൻ​കോ​വി​ൽ ക്ഷേ​ത്രം ജ​ങ്ഷ​നി​ൽ സ്വീ​ക​ര​ണ പ​ര്യ​ട​നം മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ന്ത്രി കെ ​രാ​ജു ഉ​ൾ​പ്പ​ടെ എ​ൽഡിഎ​ഫ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. അ​ച്ച​ൻ​കോ​വി​ൽ കൂ​ട്ട​ത്തി മ​ണ്ണ്, കി​ഴ​ക്കേ​ക്കു​ഴി, നാ​ലു സെ​ന്‍റ് ല​ക്ഷം വീ​ട് ആ​ദി​വാ​സി കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലും കെ ​എ​ൻ ബാ​ല​ഗോ​പാ​ലി​ന് ഗ്രാ​മീ​ണ​ർ വ​ര​വേ​ൽ​പ്പ് ന​ൽ​കും. എ​ൽഡിഎ​ഫ് സ​ർ​ക്കാ​ർ നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ വ​ന്ന ന​ടു​വി​ലെ ഗ്രാ​മ​മാ​യ റോ​സ് മ​ല​യി​ൽ കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ത്തും.
റോ​സ്മ​ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​മേ​റ്റു​വാ​ങ്ങും. വൈ​കുന്നേരം ആ​ർപിഎ​ൽ കു​ള​ത്തൂ​പ്പു​ഴ എ​സ്റ്റേ​റ്റി​ലാ​ണ് സ്ഥാ​നാ​ർ​ഥി​യു​ടെ സ്വീ​ക​ര​ണ പ​ര്യ​ട​നം. 15 കേ​ന്ദ്ര​ങ്ങ​ളി​ൽ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ സ്വീ​ക​ര​ണ​മൊ​രു​ക്കി​യി​ട്ടു​ണ്ട്‌.