പെ​രി​ന്ത​ൽ​മ​ണ്ണ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്തം: സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണമെന്ന്
Thursday, March 21, 2019 12:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ലാ​ന്‍റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടെ​ങ്കി​ൽ ക​ണ്ടെ​ത്തി അ​ർ​ഹ​മാ​യ ശി​ക്ഷ ന​ൽ​കാ​നും അ​ല്ലാ​ത്ത​വ ആ​ണെ​ങ്കി​ൽ ആ ​പ്ര​ശ്ന​ങ്ങ​ളെ ശാ​സ്ത്രീ​യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ വി​ദ​ഗ്ധ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന ത​ര​ത്തി​ലും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പ്ലാ​ന്‍റി​ൽ 16നു ​രാ​ത്രി 11നു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. പ​ത്തു​ദി​വ​സം ക​ത്തു​മെ​ന്നു വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട അ​ഗ്നി​യാ​ണ് മൂ​ന്നു ദി​വ​സ​ത്തി​ന​കം നി​യ​ന്ത്രി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ പ​രി​ഹാ​സ്യ സ​മി​പ​ന​മാ​ണ് പ്ര​തി​പ​ക്ഷം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ചെ​യ​ർ​മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ദു​ര​ന്തം ന​ട​ന്ന സ​മ​യ​ത്ത് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​ഹാ​യം ചെ​യ്യാ​ത്ത എം​എ​ൽ​എ യു​ഡി​എ​ഫു​കാ​രെ കൂ​ട്ടി പ്ലാ​ന്‍റി​ലെ​ത്തി മാ​ലി​ന്യ നീ​ക്കം ത​ട​യു​ക​യും .മു​നി​സി​പ്പ​ൽ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന​ല്ലാം പ്ര​ഖ്യാ​പി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നു ചെ​യ​ർ​മാ​ൻ ആ​രോ​പി​ച്ചു.

മു​സ്ലിം​ലീ​ഗു​കാ​ര​നാ​യ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ പ്ര​കാ​രം ഫോ​ട്ടോ​യും വീ​ഡി​യോ​യും സ​ജ്ജ​മാ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ഗ​ര​സ​ഭ​ക്കും പ്ലാ​ന്‍റ്് ന​ട​ത്തി​പ്പു​കാ​ർ​ക്കു​മെ​തി​രെ കു​റ്റം ചു​മ​ത്തി പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. കൗ​ണ്‍​സി​ല​റു​ടെ ഇ​ത്ത​രം ന​ട​പ​ടി ദു​രൂ​ഹ​വും ജ​ന​ങ്ങ​ളി​ൽ അ​നാ​വ​ശ്യ പ​രി​ഭ്രാ​ന്തി പ​ര​ത്താ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​വു​മാ​യി​രു​ന്നു. പ്ര​തി​പ​ക്ഷം നി​ര​ത്തി​യ നു​ണ​പ്ര​ചാ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞ​തി​ന്‍റെ തെ​ളി​വാ​ണ് യു​ഡി​എ​ഫ് മാ​ർ​ച്ചി​ന്‍റെ പ​രാ​ജ​യ​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തു ത​ന്നെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​ന്‍റാ​ണ് ന​ഗ​ര​സ​ഭ​യി​ലേ​ത്. അ​വി​ടെ മാ​ലി​ന്യം കൊ​ണ്ടു​വ​ന്നു സം​സ്ക​രി​ച്ചു പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി വ​രു​മാ​നം ഉ​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കോ​ഴി​മാ​ലി​ന്യം അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ യ​ന്ത്ര സ​ഹാ​യ​ത്തോ​ടെ അ​തേ​ദി​വ​സം ത​ന്നെ സം​സ്ക​രി​ച്ചു വ​ള​മാ​ക്കി മാ​റ്റി ക​ർ​ഷ​ക​ർ​ക്കു വി​ൽ​ക്കു​ന്ന​തി​ലൂ​ടെ വ​രു​മാ​നം ല​ഭി​ക്കു​ന്നു. പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് ഏ​റ്റ​വും മി​ക​ച്ച​ത് ഗ്രാ​നൂ​ൾ സ് ​ആ​ക്കു​ക​യും ര​ണ്ടാം ഗ്രേ​ഡ് ആ​ക്രി വ്യാ​പാ​രി​ക​ൾ​ക്കു കൈ​മാ​റു​ക​യും മൂ​ന്നാം ഗ്രേ​ഡ് റോ​ഡ് പ​ണി​ക്ക് കൈ​മാ​റു​ക​യും ചെ​യ്യു​ന്നു. ഒ​ന്നി​നും സാ​ധ്യ​മ​ല്ലാ​ത്ത നാ​ലാം ഗ്രേ​ഡ് റി​ജ​ക്ട​ഡ് കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്നു മാ​സം കൂ​ടു​ന്പോ​ൾ പ്ലാ​ന്‍റി​ൽ നി​ന്നു നീ​ക്കം ചെ​യ്യു​ന്നു.

പ്ലാ​സ്റ്റി​ക്കും പാ​ഴ് വ​സ്തു​ക്ക​ളും ഇ​ങ്ങ​നെ സം​സ്ക​രി​ക്കു​ക വ​ഴി​യും വ​രു​മാ​നം വ​രു​ന്നു. ഇ​തു​വ​ഴി മു​ന്പ് പ്ലാ​ന്‍റ് ന​ട​ത്തി​പ്പി​നു പ്ര​തി​മാ​സം അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചി​രു​ന്നി​ട​ത്ത് ന​ഗ​ര​സ​ഭ​യി​ൽ നി​ന്നു ഒ​രു രൂ​പ പോ​ലും ന​ൽ​കാ​തെ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​തി​നാ​യി രൂ​പീ​ക​രി​ച്ച കു​ടും​ബ​ശ്രീ സം​രം​ഭ​ക ഗ്രൂ​പ്പ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ടു 70 ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭ​ക്ക് ചെ​ല​വ് കു​റ​ക്കാ​നാ​യി​ട്ടു​ണ്ട്. പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ളെ അ​തേ അ​ള​വി​ൽ നേ​രി​ടു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ബ​ഹു​ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ഉ​ണ്ടാ​ക​ണ​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം അ​ഭ്യ​ർ​ഥി​ച്ചു. പ്ലാ​ന്‍റി​ലെ അ​ഗ്നി ബാ​ധ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ​രാ​ജ് എ​ന്നി​വ​ർ ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ​ക്ക് കൈ​മാ​റി.