മാ​വോ​യി​സ്റ്റ് സാന്നിധ്യം: വ​ന​ത്തി​നു​ള്ളി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് പ​രി​ശോ​ധ​ന നടത്തി
Thursday, March 21, 2019 12:10 AM IST
നി​ല​ന്പൂ​ർ: നാ​യാ​ടം​പൊ​യി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ൽ മൂ​ന്നം​ഗ മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു വ​ന​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ത​ണ്ട​ർ​ബോ​ൾ​ട്ട് കോ​ള​നി​ക്ക് സ​മീ​പ​മു​ള്ള മേ​ട​പ്പാ​റ​യി​ലാ​ണ് വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.
ചെ​ന്പോ​ത്തി വ​ന​മേ​ഖ​ല​യി​ലൂ​ടെ വെ​ള്ള​രി​മ​ല ക​ട​ന്ന് ആ​ന​ക്കാം​പൊ​യി​ൽ ഭാ​ഗ​ത്തി​ലൂ​ടെ സം​ഘം മേ​പ്പാ​ടി വ​ഴി വ​യ​നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മേ​പ്പാ​ടി ഭാ​ഗ​ത്തും തിെര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ വ​ന​മേ​ഖ​ല​യു​ടെ കി​ട​പ്പ് ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​ത്തി​ന് തി​ര​ച്ചി​ൽ പ്ര​യാ​സ​ക​ര​മാ​ക്കു​ന്നു​ണ്ട്. വ​ന​മേ​ഖ​ല വി​ട്ട് സം​ഘം പു​റ​ത്തു പോ​യി​ട്ടു​ണ്ടാ​വി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. മാ​വോ​യി​സ്റ്റു​ക​ൾ തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി നാ​യാ​ടം​പൊ​യി​ൽ മു​തു​വാ​ൻ കോ​ള​നി​യി​ലെ ബി​നു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.
നി​ല​ന്പൂ​ർ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. ബി​നു വ​നം​വ​കു​പ്പി​ന്‍റെ താ​ത്കാ​ലി​ക വാ​ച്ച​റാ​ണ്. വാ​ളം​തോ​ട് മേ​ഖ​ല​യി​ലെ റി​സോ​ൾ​ട്ടു​ക​ൾ​ക്കും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​സോ​ൾ​ട്ടു​ക​ളി​ൽ വ​ന്നു പോ​കു​ന്ന​വ​രെപ്പ​റ്റി​യു​ള്ള വ്യ​ക്ത​മാ​യ രേ​ഖ​ക​ളും ഇ​ല്ല.
വ​ന​മേ​ഖ​ല​യു​ടെ കി​ട​പ്പ് അ​നു​സ​രി​ച്ച് മാ​വോ​യി​സ്റ്റു​ക​ൾ വീ​ണ്ടും എ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​യ ആ​ദി​വാ​സി​ക​ൾ ഇ​ന്ന​ലെ മാ​വോ​യി​സ്റ്റ് സം​ഘ​ത്തെ ക​ണ്ടു​വെ​ന്നും വി​വ​ര​മു​ണ്ട്. കോ​ഴി​പ്പാ​റ​ക്കും, കാ​ത്തി​ര​പു​ഴ​ക്കു​മി​ട​യി​ൽ കൊ​ട്ടാ​രം അ​ള​യി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 10 ഓ​ളം പേ​രെ ക​ണ്ട​താ​യാ​ണ് കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. അ​പ​രി​ചി​ത​രെ ക​ണ്ട​തോ​ടെ ത​ങ്ങ​ൾ പി​ൻ​തി​രി​ഞ്ഞ് പോ​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്ന​ത്, ഈ ​അ​ള​യി​ൽ 20 ലേ​റെ പേ​ർ​ക്ക് താ​മ​സി​ക്കാ​ൻ ക​ഴി​യു​ന്ന സൗ​ക​ര്യ​മു​ണ്ടെ​ന്നും മാ​വോ​യി​സ്റ്റു​ക​ൾ ത​ങ്ങ​ളെ ക​ണ്ടി​ല്ലെ​ന്നു​മാ​ണ് ആ​ദി​വാ​സി​ക​ൾ പ​റ​ഞ്ഞ​ത്.