ചെ​ന്നീ​രി കോ​ള​നി​യി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു
Thursday, March 21, 2019 12:12 AM IST
പു​ളി​ക്ക​ൽ: പു​ളി​ക്ക​ൽ ചെ​ന്നീ​രി കോ​ള​നി​യി​ലെ 72 കു​ടും​ബ​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി. മൈ​ത്രി പ്ര​വാ​സി ചാ​രി​റ്റി പു​ളി​ക്ക​ൽ ചെ​ന്നീ​രി​യാ​ണ് കോ​ള​നി​യി​ലേ​ക്കു കു​ടി​വെ​ള്ളം എ​ത്തി​ച്ചു ന​ൽ​കി​യ​ത്.
പ്ര​ദേ​ശ​ത്തു​കാ​ർ മ​ലി​ന ജ​ലം കു​ടി​ക്കു​ന്ന​തു മൂ​ലം രോ​ഗ​ങ്ങ​ൾ പ​ട​രാ​ൻ സാ​ധ്യ​ത ഉ​ള്ള​താ​യും ദൂ​രെ ദി​ക്കി​ൽ നി​ന്നു കു​ടി​വെ​ള്ളം കൊ​ണ്ടു വ​രു​ന്ന​തു മൂ​ലം പ​ത്താം​ത​ര​ത്തി​ല​ട​ക്കം പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​നം ത​ട​സ​പെ​ടു​ന്ന​താ​യു​മു​ള്ള മാധ്യമ വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് മൈ​ത്രി പ്ര​വാ​സി ചാ​രി​റ്റി പു​ളി​ക്ക​ൽ ചെ​ന്നീ​രി കോ​ള​നി​യി​ലേ​ക്കു കു​ടി​വെ​ള്ളം എ​ത്തി​ച്ചു ന​ൽ​കി​യ​ത്. പ്ര​വാ​സി ചാ​രി​റ്റി ജ​ന​സേ​വ​ന വിം​ഗ് ക​ണ്‍​വീ​ന​ർ ശ​രീ​ഫ് മ​റ്റ​ത്ത്, ഷാ​ഹു​ൽ ഹ​മീ​ദ് നേ​തൃ​ത്വം ന​ൽ​കി. ബാ​ബു വി.​ടി, മാ​ലി​ക്, ക​ല്ല​ട അ​ബ്ദു​ൾ ഗ​ഫൂ​ർ, ജു​ബൈ​ർ, ജാ​ബി​ർ, ഹ​നീ​ഫ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.