പ്ര​തി​ഷേ​ധി​ച്ചു
Thursday, March 21, 2019 12:12 AM IST
മ​ല​പ്പു​റം : പാ​ങ്ങ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശി​ഹാ​ബ് കൊ​ള​ത്തൂ​രി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സം​യു​ക്ത ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് ഫോ​റം മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും ന​ട​ത്തി. കേ​ര​ള ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ​വി​ത്രേ​ശ്വ​രം ര​വി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് യു.​കെ കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ ലെ​ജു, കേ​ര​ളാ ഗ​വ​ണ്‍​മെ​ന്‍റ് ജൂ​ണി​യ​ർ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ന​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ, കേ​ര​ളാ ഗ​വ​ണ്‍​മെ​ന്‍റ് ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​ധ​ര​ൻ, പി. ​ഹം​സ, വി.​എം മ​നോ​ജ്, വി.​ബി പ്ര​മോ​ജ്, ഹ​ബീ​ബ് റ​ഹ്്മാ​ൻ, സ​തീ​ഷ് അ​യ്യാ​പ്പി​ൽ, അ​സീ​സ് ആ​ലു​ങ്ങ​ൽ, കെ.​സി ചി​ത്ര​ലാ​ൽ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി യൂ​ണി​ഫോം അ​നു​വ​ദി​ക്കു​ക, ഭ​ക്ഷ്യ​വി​ത​ര​ണ സ​ത്കാ​ര പ​രി​പാ​ടി​ക​ൾ മു​ൻ​കൂ​ട്ടി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്ത