നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട് ജ​പ്തി ചെ​യ്തു
Thursday, March 21, 2019 12:13 AM IST
എ​ട​ക്ക​ര: നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് ജ​പ്തി ചെ​യ്തു. മു​ണ്ടേ​രി ത​ന്പു​രാ​ട്ടി​ക്ക​ല്ലി​ലെ ആ​ർ​ത്തു​ങ്ക​ൽ ലൂ​സി ജോ​ണി​ന്‍റെ ആ​ക​യു​ള്ള അ​ഞ്ച് സെ​ന്‍റും വീ​ടു​മാ​ണ് പോ​ത്തു​ക​ൽ സ​ഹ​ക​ര​ണ ബ​ങ്ക് അ​ധി​കൃ​ത​ർ ഇ​ന്ന​ലെ ജ​പ്തി ചെ​യ്ത​ത്.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പോ​ലീ​സി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യെ​ത്തി​യ ആ​മീ​നും ബാ​ങ്ക് ജീ​വ​ന​ക്കാ​രും ലൂ​സി​യെ ഇ​റ​ക്കി​വി​ട്ടു വീ​ടു പൂ​ട്ടി സീ​ൽ ചെ​യ്തു. വീ​ടി​നു​ള്ളി​ൽ നി​ന്നു വ​സ്ത്ര​ങ്ങ​ൾ പോ​ലും എ​ടു​ക്കാ​ൻ ലൂ​സി​യെ ബാ​ങ്ക് അ​ധി​കൃ​ത​ർ അ​നു​വ​ദി​ച്ചി​ല്ല. ജ​പ്തി​ക്കെ​ത്തി​യ സം​ഘം ആ​ദ്യം വീ​ടി​നു​ള്ളി​ൽ നി​ന്നു സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​രി​വ​ലി​ച്ച് പു​റ​ത്തി​ട്ടു. പി​ന്നീ​ട് ഇ​വ​യെ​ല്ലാം ഉ​ള്ളി​ലേ​ക്കി​ട്ട് വീ​ട് പൂ​ട്ടി സീ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ടു​ന്ന​തി​നി​ടെ ചി​ല്ല് പ്ലെ​യ്റ്റു​ക​ൾ മു​റ്റ​ത്തു വീ​ണു ഉ​ട​ഞ്ഞു. 2010-ൽ ​വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ലൂ​സി പോ​ത്തു​ക​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നു ഒ​രു ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ക​ൾ​ക്കു വ​ന്ന വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​ൻ ഈ ​തു​ക വി​നി​യോ​ഗി​ക്കേ​ണ്ടി വ​ന്നു. ഇ​തോ​ടെ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മു​ട​ങ്ങി. പ​ല ത​വ​ണ​യാ​യി അ​ൻ​പ​തി​നാ​യി​ര​ത്തി​ലേ​റെ രൂ​പ ഇ​വ​ർ വാ​യ്പ​യി​ലേ​ക്ക് അ​ട​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ മു​ത​ലും പ​ലി​ശ​യു​മാ​യി ഇ​പ്പോ​ൾ 2,35,000 രൂ​പ അ​ട​യ്ക്കാ​നു​ണ്ടെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. വീ​ട് ജ​പ്തി ചെ​യ്ത​തോ​ടെ ഈ ​നി​ർ​ധ​ന കു​ടും​ബം പെ​രു​വ​ഴി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ ഓ​ടി​ട്ട വീ​ട് പ്ലാ​സ്റ്റി​ക് ഷീ​റ്റ് വി​രി​ച്ചാ​ണ് മ​ഴ​ക്കാ​ലം ക​ഴി​ച്ചു കൂ​ട്ടി​യ​ത്. ഇ​പ്പോ​ഴും അ​തേ അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഭ​ർ​ത്താ​വ് ജോ​ണ്‍ ആ​ത്സ്മാ രോ​ഗി​യാ​ണ്. ര​ണ്ടു പെ​ണ്മ​ക്ക​ളി​ൽ ഒ​രാ​ൾ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ളു​മാ​ണ്.