ഭ​ക്ഷ്യ​സു​ര​ക്ഷ: ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Thursday, March 21, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന സു​ര​ക്ഷി​താ​ഹാ​രം ആ​രോ​ഗ്യ​ത്തി​നാ​ധാ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൊ​ബൈ​ൽ ഫു​ഡ് ടെ​സ്റ്റിം​ഗ് ലാ​ബോ​റ​ട്ട​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ന​ന്ത​വാ​ടി ഗ​വ. എ​ൻജിനിയ​റിം​ഗ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും അം​ഗ​ങ്ങ​ൾ​ക്കും കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​പി. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും ജ​ങ്ക്ഫു​ഡ്, ഫാ​സ്റ്റ്ഫു​ഡ് എ​ന്നി​വ​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി.​ജെ. വ​ർ​ഗീ​സും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലെ മാ​യം​ചേ​ർ​ക്ക​ലും ക​ണ്ടെ​ത്തു​ന്ന​തി​നു​ള​ള വ​ഴി​ക​ളും സം​ബ​ന്ധി​ച്ച് മൊ​ബൈ​ൽ ഫു​ഡ് ടെ​സ്റ്റിം​ഗ് ലാ​ബി​ലെ റി​സ​ർ​ച്ച് ഓ​ഫീ​സ​ർ ശു​ഭ​രാ​ജും ക്ലാ​സെ​ടു​ത്തു.
പ്രോ​ഗ്രാം ഓ​ഫീ​സ​ർ സോ​ഹ​ൻ പ്ലാ​സി​ഡ് ജോ​ണ്‍ സ്വാ​ഗ​ത​വും എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ സി.​പി അ​ർ​ജ്ജു​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
ക്ലാ​സി​നെ​ത്തു​ട​ർ​ന്ന് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫു​ഡ് ടെ​സ്റ്റിം​ഗ് ലാ​ബോ​റ​ട്ട​റി​യി​ൽ മാ​യം ക​ണ്ടെ​ത്തു​ന്ന​തി​നു​ള​ള വി​വി​ധ ടെ​സ്റ്റു​ക​ളു​ടെ ഡ​മോ​ണ്‍​സ്ട്രേ​ഷ​നും കോ​ള​ജി​ലും പ​രി​സ​ര​ത്തും കു​ടി​വെ​ള​ള പ​രി​ശോ​ധ​ന​യും ന​ട​ത്തി. ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് കെ. ​ഇ​ർ​ഫാ​ൻ, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ എം.​കെ രേ​ഷ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.