ഡി​എം​കെ സ്ഥാ​നാ​ർ​ഥി എ. ​രാ​ജ നീ​ല​ഗി​രി​യി​ൽ ഇ​ന്നു പ്ര​ചാ​ര​ണം ന​ട​ത്തും
Thursday, March 21, 2019 12:19 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ലെ ഡി​എം​കെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ഡി​എം​കെ​യി​ലെ എ. ​രാ​ജ ഇ​ന്നു മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം ന​ട​ത്തും.
സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാ​ജ മ​ണ്ഡ​ല​ത്തി​ൽ എ​ത്തു​ന്ന​ത്. രാ​വി​ലെ 11നു ​കു​ന്നൂ​രി​ലും ഉ​ച്ച​യ്ക്കു 12നു ​ഉൗ​ട്ടി​യി​ലും വൈ​കു​ന്നേ​രം നാ​ലി​നു ഗൂ​ഡ​ല്ലൂ​ർ ഗാ​ന്ധി​മൈ​താ​നി​യി​ലും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ്ര​സം​ഗി​ക്കും.
മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ രാ​ജ മൂ​ന്നാം ത​വ​ണ​യാ​ണ് നീ​ല​ഗി​രി മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്. 2009ൽ ​വി​ജി​യി​ച്ച അ​ദ്ദേ​ഹം 2014ൽ ​പ​രാ​ജ​യ​പ്പെ​ട്ടു.

എം. ​ത്യാ​ഗ​രാ​ജ​ൻ എ​ഐ​എ​ഡി​എം​കെ
സ്ഥാ​നാ​ർ​ഥി

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ അ​വി​നാ​ശി​യി​ലെ എം. ​ത്യാ​ഗ​രാ​ജ​ൻ എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി. ഇ​ദ്ദേ​ഹം പൊ​ള്ളാ​ച്ചി​യി​ലെ മു​ൻ എം​പി​യാ​ണ്. 1996ൽ ​അ​വി​നാ​ശി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 1978 മു​ത​ൽ ഇ​ദ്ദേ​ഹം എ​ഐ​എ​ഡി​എം​കെ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
നീ​ല​ഗി​രി മ​ണ്ഡ​ല​ത്തി​ൽ കു​ന്നൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ശ​ര​വ​ണ​ൻ, പാ​ർ​ട്ടി നേ​താ​വ് ധ​ന​പാ​ൽ, മ​ക​ൻ ലോ​കേ​ഷ്, ത​മി​ഴ​ര​സ​ൻ, കു​ന്നൂ​ർ ഗു​രു​മൂ​ർ​ത്തി, നീ​ല​ഗി​രി മു​ൻ എം​പി ഡോ.​സി. ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ അ​വ​സാ​ന നി​മി​ഷം വ​രെ കേ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​വ​രെ​യൊ​ക്കെ പി​ന്ത​ള്ളി ത്യാ​ഗ​രാ​ജ​ന് ന​റു​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നീ​ല​ഗി​രി ജി​ല്ല​ക്കാ​ർ​ക്ക് ഇ​ദ്ദേ​ഹ​ത്തെ പ​രി​ച​യ​മി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.