78 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ സി​ആ​ർ​പി എ​ഫി​നെ നി​യോ​ഗി​ക്കും
Thursday, March 21, 2019 12:19 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി മ​ണ്ഡ​ല​ത്തി​ലെ 78 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ത്തി​നു സി​ആ​ർ​പി​എ​ഫി​നെ നി​യോ​ഗി​ക്കു​മെ​ന്ന് ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ ജി​ല്ല​യി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നു ജി​ല്ലാ ക​ള​ക്ടേ​റ്റി​ലും ഉൗ​ട്ടി ആ​ർ​ഡി​ഒ ഓ​ഫീ​സി​ലും സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ത്രി​ക സ​മ​ർ​പ്പ​ണ​വേ​ള​യി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം അ​ഞ്ചി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ അ​നു​വ​ദി​ക്കി​ല്ല. വാ​ഹ​നം 100 മീ​റ്റ​ർ അ​ക​ലെ നി​ർ​ത്തി​യി​ട​ണം. തെ​ര​ഞ്ഞെ​ടു​പ്പു സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ത​മി​ഴ്, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ൽ ക​ള​ക്ട​റേ​റ്റി​ൽ ല​ഭ്യ​മാ​ണ്.
പ​ണം ക​ട​ത്തു ത​ട​യു​ന്ന​തി​നു ആം​ബു​ല​ൻ​സു​ക​ളി​ല​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യു​മാ​യ ക​ള​ക്ട​ർ അ​റി​യി​ച്ചു.