ജ്യൂ​സ് ക​ട​ക​ളി​ലെ പാനീയങ്ങൾ നിരീക്ഷിക്കുമെന്ന് പോലീസ്
Thursday, March 21, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: വേ​ന​ല്‍​ചൂ​ടി​ല്‍ ചു​ട്ടു​പൊ​ള്ളു​ന്ന ശ​രീ​ര​ത്തി​നും മ​ന​സി​നും കു​ളി​ര്‍​മ​യേ​കാ​ന്‍ ശീ​ത​ള​പാ​നീ​യം കു​ടി​ക്കു​ന്ന​വ​ര്‍ സൂ​ക്ഷി​ക്കു​ക.
പ​ഴ​കി​യ​തും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​യി ജ്യൂ​സു​ക​ളും പാ​നീ​യ​ങ്ങ​ളു​മാ​ണ് മി​ക്ക​പ്പോ​ഴും മു​ന്നി​ലെ​ത്തു​ന്ന​ത്. ചൂ​ടി​ന് താ​ത്കാ​ലി​ക​മാ​യി ശ​മ​ന​മാ​കു​മെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ലുള്ള പാ​നീ​യ​ങ്ങ​ള്‍ ശ​രീ​ര​ത്തി​ന് ഏ​റെ ദോ​ഷ​ക​ര​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ് രം​ഗ​ത്തെ​ത്തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം പോ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.
ആ​രോ​ഗ്യ​വ​കു​പ്പും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​വും ജ്യൂ​സ് ക​ട​ക​ളി​ല്‍ അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു.​
ചീ​ഞ്ഞ​തും പ​ഴ​കി​യ​തു​മാ​യ പ​ഴ​വ​ര്‍​ഗങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് സ​ര്‍​ബ​ത്ത് ഉ​ണ്ടാ​ക്കു​ക, മി​ല്‍​ക്ക് ഷേ​ക്കു​ക​ളി​ല്‍ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​തും പ​ഴ​കി​യ​തു​മാ​യ പാ​ല്‍ ഉ​പ​യോ​ഗി​ക്കു​ക, ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഐ​സ് ചേ​ര്‍​ക്കു​ക, സ​ര്‍​ബ​ത്തു​ക​ളി​ല്‍ തി​ള​പ്പി​ക്കാ​ത്ത പാ​ല്‍ ചേ​ര്‍​ക്കു​ക, നി​രോ​ധി​ത ഇ​ന​ത്തി​ല്‍​പ്പെ​ട്ട മാ​ര​ക രാ​സ​വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യ ക​ള​ര്‍ ദ്രാ​വ​ക​ങ്ങ​ള്‍ ചേ​ര്‍​ക്കു​ക, മ​ലി​ന​ജ​ലം കെ​ട്ടി​നി​ല്‍​ക്കു​ന്ന​തും വൃ​ത്തി​ഹീ​ന​മാ​യ​തു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ക, അ​ശു​ദ്ധ​മാ​യ ജ​ലം ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​ക​ര​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​ത്.കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ ക​ണ്ടാ​ല്‍ അ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​‍ സ്വീ​ക​രി​ക്കു​ം. ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തെ​യോ ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യോ ആ​രോ​ഗ്യ​വ​കു​പ്പി​നെ​യോ അ​റി​യി​ക്കാ​ം.
ജ​ല​ത്തി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​നാ​രോ​ഗ്യ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശീ​ത​ള പാ​നീ​യ സ്റ്റാ​ളു​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ഴി​യു​ന്ന​തും തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ന്ന​ത് ശീ​ല​മാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.