പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം യു​വാ​വ് അ​റ​സ്റ്റി​ല്‍
Thursday, March 21, 2019 12:25 AM IST
പേ​രാ​മ്പ്ര: പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ചെ​മ്പ​നോ​ട താ​മ​ര​മു​ക്ക് മി​ച്ച​ഭൂ​മി​യി​ലെ പു​ത്ത​ന്‍​പു​ര​ക്ക​ല്‍ സു​ഭാ​ഷ് എ​ന്ന റ​ജി (49) യെ​യാ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വി​ദ്യാ​ര്‍​ഥി​യെ വീ​ട്ടി​ല്‍ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ വീ​ട്ടി​ലേ​ക്ക് വ​ന്ന​പ്പോ​ള്‍ പീ​ഡ​ന​ശ്ര​മം കാ​ണു​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹം ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഐ​പി​സി 377, പോ​ക്സോ ഏ​ഴ്, എ​ട്ട് വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത പ്ര​തി​യെ കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.