ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ 108 ആം​ബു​ല​ൻ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം
Thursday, March 21, 2019 12:48 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ 108 ആം​ബു​ല​ൻ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. വി​തു​ര ചാ​യം സ്വ​ദേ​ശി സോ​ജി​കു​മാ​റി​ന്‍റെ ഭാ​ര്യ അ​നു​ശാ​ന്തി​യാ​ണ് ആം​ബു​ല​ൻ​സി​നു​ള്ളി​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ അ​നു​ശാ​ന്തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​ട്ടു​കാ​ർ 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടു​ക​യാ​യി​രു​ന്നു. ക​ൺ‌​ട്രോ​ൾ റൂ​മി​ൽ നി​ന്ന് വി​വ​രം ല​ഭി​ച്ച​ത് അ​നു​സ​രി​ച്ച് ഉ​ട​ൻ ത​ന്നെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന 108 ആം​ബു​ല​ൻ​സ് സ്ഥ​ല​ത്തെ​ത്തി.

ആം​ബു​ല​ൻ​സ് എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ റി​ങ്കു​വി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ അ​നു​ശാ​ന്തി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ക​ണ്ടെ​ത്തി. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ അ​നു​ശാ​ന്തി​യു​ടെ നി​ല വ​ഷ​ളാ​യി.​തു​ട​ർ​ന്ന് ഡ്രൈ​വ​ർ സ​ന്തോ​ഷ് വാ​ഹ​നം വേ​ങ്കോ​ട് ഭാ​ഗ​ത്ത് റോ​ഡ് വ​ശ​ത്തെ​ക്ക് ഒ​തു​ക്കി നി​റു​ത്തി. നാ​ലെ​മു​ക്കാ​ലോ​ടെ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ അ​നു​ശാ​ന്തി കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വ​ട്ട​പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സോ​ജി​കു​മാ​ർ - അ​നു​ശാ​ന്തി ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ കു​ട്ടി​യാ​ണ് ഇ​ത്. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.