ക​വ​ടി​യാ​റി​ല്‍ നടുറോഡിൽ‌ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന; ജം​ഗ്ഷ​നി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കും വാ​ക്കേ​റ്റ​വും
Thursday, March 21, 2019 12:48 AM IST
പേ​രൂ​ര്‍​ക്ക​ട: ക​വ​ടി​യാ​ര്‍ ഡി​സ്പെ​ന്‍​സ​റി​ക്കു സ​മീ​പം പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന യാ​ത്രി​ക​രെ മ​ണി​ക്കൂ​റു​ക​ള്‍ ബു​ദ്ധി​മു​ട്ടി​ച്ചു.

ഒ​ടു​വി​ല്‍ നാ​ട്ടു​കാ​രും പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി നേ​താ​ക്ക​ളും ഇ​ട​പെ​ട്ട​തോ​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 10.30 മു​ത​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ നേ​ര​മാ​യി​രു​ന്നു റോ​ഡ് അ​ട​ച്ചു​ള്ള പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന.ബൈ​ക്കു​ക​ളി​ല്‍ യാ​ത്ര​ചെ​യ്ത വ​യോ​ധി​ക​രെ​യും കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തി​യ അ​മ്മ​മാ​രെ​യും ത​ട​ഞ്ഞു പൊ​രി​വെ​യി​ല​ത്തു നി​ര്‍​ത്തി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഓ​ട്ടോ​ക്കാ​രെ​യും പോ​ലീ​സ് വെ​റു​തെ വി​ട്ടി​ല്ല. ന​ടു​റോ​ഡി​ലും ഡി​വൈ​ഡ​റു​ക​ള്‍​ക്കു സ​മീ​പ​വും നി​ന്ന പോ​ലീ​സ് വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്കു​നേ​രേ ചാ​ടി വീ​ഴു​ക​യാ​യി​രു​ന്നു.

റോ​ഡി​ന്‍റെ ന​ടു​വി​ല്‍​വ​ച്ച് ബൈ​ക്ക് യാ​ത്രി​ക​രി​ല്‍ നി​ന്ന് താ​ക്കോ​ല്‍ ഊ​രി​വാ​ങ്ങു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റും പോ​കു​ന്ന കാ​ര്‍ യാ​ത്രി​ക​ര്‍​ക്കു​നേ​രേ​യും പോ​ലീ​സി​ന്‍റെ ക്രൂ​ര​ത നീ​ണ്ടു.

ത​ങ്ങ​ളു​ടെ നി​സ​ഹാ​യാ​വ​സ്ഥ ധ​രി​പ്പി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് ഇ​വ​രെ വെ​റു​തെ വി​ട്ടി​ല്ല. എ​സ്ഐ​യും കു​റേ പോ​ലീ​സു​കാ​രും ചേ​ര്‍​ന്നു ന​ട​ത്തി​യ തി​ക​ച്ചും പ്രാ​കൃ​ത​മാ​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ ജ​ന​ങ്ങ​ള്‍ ഇ​ട​പെ​ട്ട​തോ​ടെ ക​വ​ടി​യാ​റി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കും വാ​ക്കേ​റ്റ​വു​മാ​യി.

റോ​ഡി​ല്‍​വ​ച്ച് വാ​ഹ​നം പി​ടി​ച്ചു​വാ​ങ്ങി​യ​ശേ​ഷം പോ​ലീ​സു​കാ​ര്‍ ഓ​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. തി​ക​ച്ചും പ്രാ​കൃ​ത​മാ​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്നു റോ​യ​ല്‍ ക​വ​ടി​യാ​ര്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​റം പ്ര​സി​ഡ​ന്‍റ് ഷെ​ഫി​ന്‍ ക​വ​ടി​യാ​ര്‍ അ​റി​യി​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ദി​നം​പ്ര​തി ആ​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും നി​യ​മ​പ​ര​മാ​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്ക് ജ​ന​ങ്ങ​ള്‍ എ​തി​ര​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.