വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​സ്ഐ​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി; പ്രതിയെ സിപിഎം പ്രവർത്തകർ മോചിപ്പിച്ചു
Thursday, March 21, 2019 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ഗ്രേ​ഡ് എ​സ്ഐ​യെ ബൈ​ക്കി​ടി​ച്ച് വീ​ഴ്ത്തി.
പ്ര​തി​യെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​പ്പോ​ൾ സി​പി​എം-​ഡി​വൈ​എ​ഫ് ഐ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി ബ​ല​മാ​യി മോ​ചി​പ്പി​ച്ചെ​ന്ന് പ​രാ​തി.
പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ശൈ​ലേ​ന്ദ്ര​നെ​യാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ പ്ര​വീ​ണ്‍ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ടി​ച്ച് വീ​ഴ്ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ൻ​പ​തോ​ടെ പൂ​ന്തു​റ​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഗ്രേ​ഡ് എ​സ്ഐ​യെ ഇ​ടി​ച്ചി​ട്ട ബൈ​ക്ക് നാ​ട്ടു​കാ​രും പോലീസും ചേ​ർ​ന്ന് പി​ടി​കൂ​ടി
എ​ന്നാ​ൽ സം​ഘ​ടി​ച്ചെ​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും പ്ര​വീ​ണി​നെ ബ​ല​മാ​യി ഇ​റ​ക്കി കൊ​ണ്ട് പോ​യെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ ഗ്രേ​ഡ് എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
അ​തേ സ​മ​യം സം​ഭ​വം ഒ​തു​ക്കി തീ​ർ​ക്കാ​നാ​ണ് പോ​ലീ​സ് അ​സോ​സി​യേ​ഷ​നും പാ​ർ​ട്ടി നേ​തൃ​ത്വ​വും ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച പ്ര​തി​ക്കെ​തി​രെ നി​സാ​ര വ​കു​പ്പ് ചു​മ​ത്തി​യ​തി​നും പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്.
സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​തി​യെ ബ​ല​മാ​യി മോ​ചി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.