കു​ടും​ബ ശു​ശ്രൂ​ഷ​യ്ക്ക് പു​തി​യ മ​ന്ദി​രം
Thursday, March 21, 2019 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത കു​ടും​ബ ശു​ശ്രൂ​ഷ​യ്ക്കു വേ​ണ്ടി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ വെ​ള്ള​യ​ന്പ​ലം ബി​ഷ​പ്സ്ഹൗ​സ് കോ​ന്പൗ​ണ്ടി​ൽ പു​ന​ർ​നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം നി​ർ​വ​ഹി​ക്കും. അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ക്രി​സ്തു​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ഡി. ബാ​ബു​പോ​ൾ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കു​ടും​ബ​ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ർ ഡോ. ​എ. ആ​ർ. ജോ​ണ്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ര​ജീ​ഷ് വി. ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഓ​ഖി ദു​രി​ത ബാ​ധി​ത​ർ​ക്കാ​യി അ​തി​രൂ​പ​ത ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക​രു​ണാ​മ​യ​ൻ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ നി​ന്നും 20 പേ​ർ​ക്കു കൂ​ടി ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ ധ​ന​സ​ഹാ​യ​ത്തി​ന്‍റെ വി​ത​ര​ണ​വും കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ർ, മാ​ര്യേ​ജ് ബ്യൂ​റോ, മി​നി​കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും.