വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​വും പോ​ളിം​ഗ് സാ​മ​ഗ്രി വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ങ്ങു​ന്നു
Thursday, March 21, 2019 12:49 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ജി​ല്ല​യി​ലെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​വും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.
ര​ണ്ടു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും വോ​ട്ടു​ക​ൾ നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നാ​ലാ​ഞ്ചി​റ മാ​ർ ഈ​വാ​നി​യോ​സി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​കും എ​ണ്ണു​ക.
വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ മാ​ർ ഈ​വാ​നി​യോ​സ് ന​ഗ​റി​ൽ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​കെ. വാ​സു​കി സ​ന്ദ​ർ​ശ​നം ന​ട​ത്തി. വോ​ട്ടു​ക​ൾ എ​ണ്ണാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ൾ ക​ള​ക്ട​ർ പ​രി​ശോ​ധി​ച്ചു.
വ​ർ​ക്ക​ല നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ക​ൾ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് എ​ണ്ണു​ന്ന​ത്. ആ​റ്റി​ങ്ങ​ൽ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ ലി​റ്റി​ൽ​ഫ്ള​വ​ർ ഓ​ഡി​റ്റോ​റി​യം(​ര​ണ്ടാം നി​ല), ചി​റ​യി​ൻ​കീ​ഴ് സ​ർ​വോ​ദ​യ വി​ദ്യാ​ല​യ ഓ​ഡി​റ്റോ​റി​യം, നെ​ടു​മ​ങ്ങാ​ട് സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ് ഹാ​ൾ, വാ​മ​ന​പു​രം സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ് ഹാ​ൾ, ക​ഴ​ക്കൂ​ട്ടം സ​ർ​വോ​ദ​യ വി​ദ്യാ​ല​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ്ലോ​ക്ക് ഓ​ഡി​റ്റോ​റി​യം മെ​യി​ൻ ബി​ൽ​ഡിം​ഗ്, വ​ട്ടി​യൂ​ർ​ക്കാ​വ് മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം മാ​ർ ബ​സേ​ലി​യോ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, നേ​മം മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, അ​രു​വി​ക്ക​ര ജ​യ് മാ​താ ഐ​ടി​സി, പാ​റ​ശാ​ല മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, കാ​ട്ടാ​ക്ക​ട മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, കോ​വ​ളം മാ​ർ ബ​സേ​ലി​യോ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, നെ​യ്യാ​റ്റി​ൻ​ക​ര മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് ബി​വി​എം​സി ഹാ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​ത്.
ജി​ല്ല​യി​ലെ ര​ണ്ടു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും നി​ശ്ച​യി​ച്ചു. നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ 14 കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വ​ർ​ക്ക​ല വ​ർ​ക്ക​ല എ​സ്എ​ൻ കോ​ള​ജ്, ആ​റ്റി​ങ്ങ​ൽ ആ​റ്റി​ങ്ങ​ൽ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ചി​റ​യി​ൻ​കീ​ഴ് ആ​റ്റി​ങ്ങ​ൽ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നെ​ടു​മ​ങ്ങാ​ട് നെ​ടു​മ​ങ്ങാ​ട് ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വാ​മ​ന​പു​രം ആ​നാ​ട് ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​ഴ​ക്കൂ​ട്ടം ശ്രീ​കാ​ര്യം ലൊ​യോ​ള ഐ​സി​എ​സ്ഇ സ്കൂ​ളി​ന്‍റെ സൗ​ത്ത് ബ്ലോ​ക്ക്, വ​ട്ടി​യൂ​ർ​ക്കാ​വ് പ​ട്ടം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് ഗ​വ​ൺ​മെ​ന്‍റ് ജി​വി​എ​ച്ച്എ​സ്എ​സ്, നേ​മം തി​രു​വ​ന​ന്ത​പു​രം ശ്രീ ​സ്വാ​തി തി​രു​നാ​ൾ കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക്, അ​രു​വി​ക്ക​ര മ​ഞ്ച ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ, പാ​റ​ശാ​ല പാ​റ​ശാ​ല ജി​വി​എ​ച്ച്എ​സ്എ​സ്, കാ​ട്ടാ​ക്ക​ട കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജ്, കോ​വ​ളം നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നെ​യ്യാ​റ്റി​ൻ​ക​ര നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ബോ​യ്സ് എ​ച്ച്എ​സ്എ​സ് എ​ന്നി​വ​യാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ.
ജി​ല്ല​യി​ലെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും വി​വി​പാ​റ്റു​ക​ളും മേ​നം​കു​ളം കി​ൻ​ഫ്ര അ​പ്പാ​ര​ൽ പാ​ർ​ക്കി​ലും കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്ട​റേ​റ്റി​ലു​മു​ള്ള സ്ട്രോം​ഗ് റൂ​മി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​യു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി.