ആ​ളു​മാ​ന്നൂ​ർ മ​ഠ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ള്ളി അ​ങ്കി മോഷണം പോയതായി പരാതി
Thursday, March 21, 2019 12:49 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പൗ​രാ​ണി​ക​മാ​യ അ​ങ്കി മോ​ഷ​ണം​പോ​യ​താ​യി പ​രാ​തി. വേ​ളാ​വൂ​ർ ക്ഷേ​ത്രം ഉ​ത്സ​വം ക​ഴി​ഞ്ഞ് ആ​ളു​മാ​ന്നൂ​ർ മ​ഠ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന് കി​ലോ തൂ​ക്കം വ​രു​ന്ന അ​ങ്കി​യാ​ണ് കാ​ണാ​താ​യ​ത്.​
നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വെ​ള്ളി കൊ​ണ്ടു നി​ർ​മി​ച്ച ദേ​വീ രൂ​പ​മാ​ണ് അ​ങ്കി. മ​ഠ​ത്തി​ന്‍റെ പി​ൻ​ഭാ​ഗം പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന നി​ല​യി​ലാ​ണ്.​വേ​ളാ​വൂ​ർ ക്ഷേ​ത്രം, വൈ​ദ്യ​ൻ​കാ​വ് ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ത്സ​വ​ങ്ങ​ൾ​ക്കാ​യാ​ണ് ത​ങ്ക​അ​ങ്കി പു​റ​ത്തെ​ടു​ക്കു​ന്ന​ത്.
ഒ​രാ​ഴ്ച മു​ൻ​പ് ന​ട​ന്ന വേ​ളാ​വൂ​ർ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ക​ഴി​ഞ്ഞ് തി​രി​കെ എ​ത്തി​ച്ചി​രു​ന്നു. മ​ഠ​ത്തി​ൽ ആ​ൾ താ​മ​സ​മി​ല്ല. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മ​ഠ​ത്തി​ൽ വി​ള​ക്കു തെ​ളി​ക്കും. ഇ​ന്ന​ലെ രാ​വി​ലെ​യും വി​ള​ക്കു തെ​ളി​ക്കാ​ൻ ആ​ളെ​ത്തി​യി​രു​ന്നു. വൈ​കു​ന്നേ​രം വി​ള​ക്കു തെ​ളി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് മ​ഠം കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.
തു​ട​ർ​ന്ന് ഭാ​ര​വാ​ഹി​ക​ളെ വി​വ​ര​മ​റി​യി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കു​മാ​ർ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സി​ഐ പ​റ​ഞ്ഞു.