അ​വ​ധി​ക്കാ​ല വി​ജ്ഞാ​നോ​ത്സ​വം
Thursday, March 21, 2019 12:49 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​രാ​ണി​മു​ട്ടം തു​ഞ്ച​ൻ സ്മാ​ര​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ലേ ​ക്ലാ​സ് മു​ത​ൽ ഹൈ​സ്കൂ​ൾ ത​ലം വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​വ​ധി​ക്കാ​ല വി​ജ്ഞാ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ലാ​സാ​ഹി​ത്യ പ​രി​ശീ​ല​നം, ഭാ​ഷാ പ​രി​ജ്ഞാ​നം, സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ്, വ്യ​ക്തി​ത്വ വി​ക​സ​നം, ശാ​സ്ത്ര​കൗ​തു​കം, ചി​ത്ര​ക​ല, പെ​യി​ന്‍റിം​ഗ്, ക്ലേ ​മോ​ഡ​ലിം​ഗ്, യോ​ഗ, കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു. പ്ര​ഫ. കാ​ട്ടൂ​ർ നാ​രാ​യ​ണ​പി​ള്ള, ഡോ. ​എം. എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ, ക​ലാം കൊ​ച്ചേ​റ, ദേ​വ​ൻ പ​ക​ൽ​ക്കു​റി, ജി.​വി. ഹ​രി, സു​മേ​ഷ് കൃ​ഷ്ണ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ മേ​യ് 22 വ​രെ​യാ​ണ് പ​രി​ശീ​ല​നം. ഫോ​ണ്‍ : 04712457312.