വ​ര​ൾ​ച്ച പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ: യോ​ഗം ചേ​ർ​ന്നു
Friday, March 22, 2019 12:11 AM IST
കോ​ഴി​ക്കോ​ട്: വ​ര​ൾ​ച്ച പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ റാ​വു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു.
ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ ചാ​ർ​ജ്ജ് ഓ​ഫീ​സ​റെ നി​യ​മി​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കി​ണ​റു​ക​ൾ, കു​ളം, ചെ​ക്ക് ഡാം ​എ​ന്നി​വ​യു​ടെ പു​ന​രു​ജ്ജീ​വ​ന​വും കി​ണ​ർ റീ​ചാ​ർ​ജ് തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തും.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ​യും ജ​ല​സാ​ങ്കേ​തി​ക സ​മി​തി​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്ന് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും.
യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഹ​രി​ത കേ​ര​ള മി​ഷ​ൻ കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ച് അ​യ​ൽ​ക്കൂ​ട്ട ജ​ല​സ​ഭ​ക​ൾ ഈ ​മാ​സം 31ന​കം ചേ​രും.
ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​ജി. മ​നോ​ഹ​ര​ൻ, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ.​വി. അ​ബ്ദു​ൾ ല​ത്തീ​ഫ്, കോ​ർ​പ​റേ​ഷ​ൻ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഡി. ​സാ​ജു, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ഓർ​ഡി​നേ​റ്റ​ർ പി. ​പ്ര​കാ​ശ്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​ക്ട​ർ ഇ.​കെ. സു​രേ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി സെ​ക്ര​ട്ട​റി​മാ​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.